ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റ് ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഫേസ്ബുക്കിലും മുന്നേറുന്നു. 2.2 മില്യണ്‍ ആരാധകരാണ് മുംബയ് ഇന്ത്യന്‍സിന്റെ ഫാന്‍ പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കില്‍ ഏറ്റവുമധികം സ്വാധീനമുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ബ്രാന്‍ഡ് എന്ന നേട്ടവും ഇതോടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.
ആഗോള തലത്തില്‍ ഫേസ്ബുക്കില്‍ ഇരുപത്തിയേഴാം സ്ഥാനത്തുള്ള സ്പോര്‍ട്സ് ബ്രാന്‍ഡാണ് മുംബയ് ഇന്ത്യന്‍സ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി പോലും മുംബൈ ഇന്ത്യന്‍സിന് പിന്നിലാണ്.
ഫേസ്ബുക്കില്‍ ഐ പി എല്‍ ടീം വിഭാഗത്തില്‍ മുംബൈക്ക് പിന്നിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7.5 ലക്ഷം ആരാധകര്‍ മാത്രമാണ് ഉള്ളത്. 5.7 ലക്ഷം ആരാധകരുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം സ്ഥാനത്തും 5.05 ലക്ഷം ആരാധകരുമായി ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നാലാമതുമാണ്.