പ്രമുഖ ചിപ് നിര്‍മാതാക്കളായ അഡ്വാന്‍സ്ഡ് മൈക്രൊ ഡിവൈസസ്(എ എം ഡി) ഇന്‍ക് സ്വന്തമായി പേഴ്സനല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലിറക്കുന്നു. ചെറുകിട മധ്യനിര ഉപഭോക്താക്കളെയാണ് എം എം ഡി ലക്‍ഷ്യമിടുന്നത്.
തങ്ങളുടെ പ്രധാന ചിപ് ഉപഭോക്താക്കളായ ഡെല്‍ ഇന്‍കുമായി സഹകരിച്ചാണ് എ എം ഡി പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ബിസിനസ് ക്ലാസ് പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷം മധ്യത്തോടെ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിക്കാനും എ എം ഡിയ്ക്ക് പദ്ധതിയുണ്ട്.
എം എം ഡി ഉപഭോക്താക്കളായ എയ്‌സര്‍, ഡെല്‍, ഫ്യുജിറ്റ്സു- സിമെന്‍സ്, എച്ച് പി, ലെനോവൊ എന്നിവയിലൂടെ ആയിരിക്കും എ എം ഡി പേഴ്സനല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തുക.
2007ലെ മോശം പ്രകടനത്തിനുശേഷം എതിരാളികളായ ഇന്‍റല്‍ കോര്‍പറേഷനുമേല്‍ ആധിപത്യം ലക്‍ഷ്യമിട്ടാണ് എ എം ഡി പേഴ്സനല്‍ കമ്പ്യൂട്ടറുകളുമായി രംഗത്തെത്തുന്നത്. തുടര്‍ച്ചയായ ആറു സാമ്പത്തിക പാദങ്ങളിലെ നഷ്ടം നികത്തുക എന്നതും എ എം ഡി ലക്‍ഷ്യമിടുന്നു.