പുതിയ മോഡലുകളുമായി സാംസംഗ്

FILEFILE

മൊബൈല്‍ ഫോണുകളില്‍ ആധുനിക കൊണ്ടു വരുന്ന മത്സരത്തില്‍ പങ്കാളികളാകുകയാണ് സാംസംഗ് ഇലക്ട്രോണിക്‍സും. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം എന്ന സാങ്കേതികത ഉപയോഗിച്ച മൊബൈലുകള്‍ വിപണിയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്.

ഐ 550 എന്നു പേര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ അടുത്ത മാസം മുതല്‍ യൂറോപ്യന്‍ വിപണിയില്‍ ആദ്യമായി എത്തും. ബ്രിട്ടണിലെ സിംബിയാന്‍ സോഫ്റ്റ് വേറാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ സംഗീതം ആസ്പദമാക്കിയ ഒരു സ്മാര്‍ട്ട് ഫോണ്‍ ഐ 450 എന്ന ഫോണും ഈ മാസം മുതല്‍ വിപണിയില്‍ എത്തും.

കമ്പ്യൂട്ടറിലെ പല സൌകര്യങ്ങളും ഒരിക്കിയുള്ള അത്യാധുനിക മൊബൈലുകളാണ് സ്മാര്‍ട്ട് ഫോണുകള്‍. സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വേര്‍ രംഗത്തെ മുന്‍ നിരക്കാരാണ് സിംബിയാന്‍. ലോകത്തെ പ്രമുഖ മൊബൈല്‍ കമ്പനികളില്‍ പലതിനും ഇതേ കമ്പനിയുമായി ഉടമസ്ഥതയുണ്ട്. നോക്കിയയ്‌ക്ക് 47.9 ശതമാനം അവകാശമുണ്ട്.

മൂന്നാം തലമുറയില്‍ പെട്ട സ്മാര്‍ട്ട് ഫോണുകളില്‍ ഡേറ്റാ അക്സസിനുള്ള സെല്ലുലാര്‍ സാങ്കേതിക വിദ്യയായ എച്ച് എസ് ഡി പി എ സംവിധാനം ഉപയോഗിച്ചിരിക്കുന്നു. ജി പി എസ് സംവിധാനങ്ങളില്‍ മാരി മാരി വരുന്ന വശങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനാകും. മൊബൈല്‍ മാപ്പിംഗ് സംവിധാനവും ഇതേ ഫോനുകളുടെ പ്രത്യേകതയാണ്.

സംഗീത പ്രെമികള്‍ക്കു വേണ്ടിയുള്ള ഫോണാണ് ഐ 450 മികച്ച സൌണ്ട് ക്ലാരിറ്റിയുള്ള ആം‌പ്ലിഫയര്‍ ഉപയോഗിച്ചിരിക്കുന്നു. എച്ച് എസ് ഡി പി എ സാങ്കേതിക വിദ്യ ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നതിനാല്‍ സംഗീതം ഡൌണ്‍ ലോഡ് ചെയ്യുന്ന സംവിധാനം കൂടുതല്‍ മികച്ചതും വേഗത്തിലുമുള്ളതാകുന്നു. ഇതില്‍ സിംബിയാന്‍സ് എസ് 60 ലൈബ്രറി ആപ്ലിക്കേഷനും വഴങ്ങും.

വെബ്ദുനിയ വായിക്കുക