ദുരന്ത സ്ഥലങ്ങളില്‍ ആശയവിനിമയത്തിനായി ട്വിറ്റര്‍ അലേര്‍ട്ട്!

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (11:47 IST)
PRO
PRO
ദുരന്ത സ്ഥലങ്ങളില്‍ എല്ലാ വിനിമയ മാര്‍ഗങ്ങളും തകരാറിലായലും ആശയവിനിമയത്തിനായി ട്വിറ്റര്‍, ‘ട്വിറ്റര്‍ അലേര്‍ട്ട്’-മായി രംഗത്തെത്തുന്നു. പ്രകൃതി ദുരന്തങ്ങളോ വന്‍ അപകടങ്ങളോ സംഭവിക്കുമ്പോള്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ തടസങ്ങളില്ലാതെ അപ്പപ്പോള്‍ എത്തിക്കാന്‍ ട്വിറ്റര്‍ അലേര്‍ട്ട്-ന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

നേരത്തെ ഇത്തരമൊരു സാങ്കേതിക വിദ്യ ട്വിറ്റര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ഭൂകമ്പ ദുരന്ത സമയത്ത് ജപ്പാനില്‍ മാത്രമായി ലൈഫ് ലൈന്‍ എന്ന പേരില്‍ ട്വിറ്റര്‍ ഇത്തരമൊരു സാങ്കേതിക വിദ്യ ഇറക്കിയിരിക്കുന്നു.

ജപ്പാനിലെ ഭൂകമ്പത്തിനും അമേരിക്കയിലെ സാന്‍ഡി കൊടുങ്കാറ്റിനും ശേഷമാണ് ലോകത്താകമാനമുള്ള ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ സാങ്കേതിക വിദ്യക്കായി ശ്രമം തുടങ്ങിയത്.

അടിയന്തര സാഹചര്യങ്ങളില്‍ വിവരങ്ങള്‍ തടസങ്ങളില്ലാതെ എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് തങ്ങള്‍ ട്വിറ്റര്‍ അലേര്‍ട്ട് പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രൊഡക്ട് മാനേജര്‍ ഗ്യാബി പേന മാധ്യങ്ങളോട് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക