രാജ്യത്തെ ഐ.റ്റി മേഖലയിലെ മുന്നോക്കക്കാരായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ജപ്പാനില്‍ അവരുടെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
കമ്പനി ജപ്പാനില്‍ കാന്‍സെന്‍ എന്ന പേരില്‍ ഒരു മികച്ച പരിശീലന കേന്ദ്രം - സെന്റര്‍ ഓഫ് എക്സലന്‍സ് - ഉടന്‍ ആരംഭിക്കും. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് ആരംഭിക്കുക.
കഴിഞ്ഞ മൂന്നു മാസങ്ങളായി സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്റെ നൂറിലേറെ എഞ്ചിനീയര്‍മാര്‍ ജപ്പാനില്‍ ജോലി ചെയ്യുന്നുണ്ട്.