സെര്‍ച്ച് എഞ്ചിനായ ഗൂഗിളിലൂടെ ലോകം 2013ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്തൊക്കെയാണ്? ലോകത്തെ നടുക്കിയ മരണങ്ങള്‍, സെലിബ്രിറ്റികള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. 2013നെ കണ്ണീരിലാഴ്ത്തിയ പ്രമുഖരുടെ മരണം തന്നെയാണ് സെര്‍ച്ച് ചെയ്യപ്പെട്ടവയില്‍ ഏറ്റവും മുന്നില്‍.
PTI
PTI
ഡിസംബര്‍ ആദ്യം അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല തന്നെയാണ് ഒന്നാം സ്ഥാനത്ത്.
PRO
PRO
ഫാസ്‌റ്റ് ആന്റ് ഫ്യൂരിയസ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്‌ടിച്ച, ഒടുവില്‍ കാറപകടത്തിലൂടെ വിട്ടുപിരിഞ്ഞ ഹോളിവുഡ് സുന്ദരന്‍ പോള്‍ വാക്കര്‍ ആണ് രണ്ടാമത്. നവംബര്‍ 30നായിരുന്നു അദ്ദേഹത്തിന്റെ മരണം.
PRO
PRO
പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിയ്ക്കുന്ന ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 5എസ് മൂന്നാമതെത്തി.
PRO
PRO
ഫോക്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ 'ഗ്ലീ'യില്‍ ഫിന്‍ ഹഡ്‌സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ കനേഡിയന്‍ നടന്‍ കോറി മോണ്ടിയത്ത് ആണ് പട്ടികയില്‍ നാലാമത്. ജൂലൈയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായി അകത്ത് ചെയ്യതിനെ തുടര്‍ന്നാണ് മരണം.
PRO
PRO
യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ‘ഹാര്‍ലേം ഷേക്ക്‘ ഡാന്‍സ് വീഡിയോ ആണ് അഞ്ചാമത്.
PTI
PTI
ഏപ്രിലില്‍ നടന്ന ബോസ്റ്റണ്‍ മാരത്തണ്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനം ആറാം സ്ഥാനത്തെത്തി.
PRO
PRO
ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ രാജകുമാരനും വില്യം രാജകുമാരന്റേയും കേറ്റ് മിഡില്‍ടണിന്റെയും പുത്രനുമായ പ്രിന്‍സ് ജോര്‍ജ് ആണ് ഏഴാമത്. സാംസങ് ഗ്യാലക്സി എസ്4 എട്ടാം സ്ഥാനത്തുണ്ട്.