നിര്‍മാണ, ടെലികോം, സാമ്പത്തിക മേഖലകളില്‍ നിന്നായി മുപ്പതോളം പുറംജോലിക്കരാറുകള്‍ ലക്‍ഷ്യമിടുന്നതായി വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പുറംജോലിക്കരാര്‍ സ്ഥാപനമായ ജെന്‍പാക്ട് അറിയിച്ചു.
1.3 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയിരിക്കുന്ന രാജ്യത്തെ ബി പി ഒ മേഖല 2009ല്‍ 40 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെന്‍പാക്ട് സി ഇ ഒ പ്രമോദ് ഭാസിന്‍ അറിയിച്ചു.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ നിന്നുള്ള കരാറുകള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വളരെ ചെറിയ തുകയ്ക്കുള്ള കരാറുകളാണ് ഭൂരിഭാഗവുമെന്ന് ഭാസിന്‍ പറഞ്ഞു.
ചെലവിന്‍റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ആഭ്യന്തര വിപണിയില്‍ നിന്ന് അധികം കരാറുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ മാന്ദ്യം രൂക്ഷമായതൊടെ ആഭ്യന്തര വിപണിയില്‍ നിന്ന് ധാരാളം കരാറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഭാസിന്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ബി പി ഒ വിപണി 2009ല്‍ 26 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.