എസ്എംഎസ് 5,000 പേരെ കൊന്നൊടുക്കി

തിങ്കള്‍, 21 മെയ് 2012 (15:15 IST)
PRO
PRO
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം യു എസിലെ ഹൈവേകളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് അയ്യായിരത്തോളം ജീവനുകള്‍. എസ് എം എസ് ടൈപ്പ് ചെയ്തും ഫോണില്‍ സംസാരിച്ചു അപകടം ക്ഷണിച്ചുവരുത്തുന്നത് യു എസില്‍ പതിവാകുകയാണ്. ഇത്തരം റോഡപകടങ്ങളില്‍ മരിച്ചവരില്‍ ഏറെയും യുവാക്കളാണ്.

പരിസ്ഥിതി വിദഗ്ദ്ധരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ഓടിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഓരോ തവണ എസ്എംഎസ് ടൈപ്പ് ചെയ്യുമ്പോഴും 4.6 സെക്കന്റ് നേരത്തേക്ക് ഇവര്‍ റോഡില്‍ നിന്ന് കണ്ണെടുക്കുന്നു എന്ന് പഠനം പറയുന്നത്.

സാധാരണ റോഡപകടങ്ങളുടെ 23 മടങ്ങാണ് ഇത്തരത്തിലുള്ള അപകടങ്ങളെന്നും പഠനം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക