ഇ ബേ ചെന്നൈയിലേക്ക്

WDFILE
ചെറുകിട ബിസിനസ്സുകാര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തകളാണ് പ്രമുഖ ലേല സൈറ്റായ ഇ ബേയില്‍ നിന്നും കേള്‍ക്കുന്നത്. സാമ്പത്തീക രംഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇബേയുടെ പേപാള്‍ ചെന്നൈയില്‍ ഓഫീസ് തുറന്നു. സാമ്പത്തീക ഇടപാടുകാരായ പേപാളിന്‍റെ അമേരിക്കയ്‌ക്ക് പുറത്തുള്ള ആദ്യ ഓഫീസാണിത്.

ചെന്നൈയുടെ ഐ ടി കോറിഡോറായ ഷോലിംഗാനല്ലൂരിലാണ് 2500 പേര്‍ ജോലി ചെയ്തേക്കാവുന്ന ഓഫീസ് തുറന്നത്. ഇന്ത്യന്‍ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഓഫീസ് കൂടുതല്‍ ഗുണകരമാകും എന്ന പ്രതീക്ഷയാണ് പേ പാളിനുള്ളത്.

ഇതിനു പുറമേ ഇന്ത്യന്‍ വിപണിയിലേക്കു പ്രവേശിക്കാനും പേപാളിനു പദ്ധതിയുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആറു മസത്തിനകം 1000 ജോലിക്കാരെയാണ് പെപാള്‍ വാടകയ്‌ക്ക് എടുത്തത്. ഇതു ഏറെ താമസിയാതെ 2,500 ആക്കി ഉയര്‍ത്തും.

ഇന്ത്യയിലെ പുതിയ ഓഫീസ് ഇ ബേയുടെ ബിസിനസ്സിനും ഗുണകരമായി ഭവിച്ചേക്കാമെന്ന വിശ്വാസത്തിലാണ് അവര്‍. ദീപാവലി, ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ അടുത്തു വരുമ്പോള്‍ സജീവമാകുന്ന വിപണിയിലാണ് അവരുടെ കണ്ണ്. 30,00,000 ഉപഭോക്താക്കളെങ്കിലും ഓണ്‍ലൈന്‍ ക്രയവിക്രയ സ്ഥാപനമായ ഇ ബേയ്‌ക്കുണ്ടെന്നാണ് കണക്ക്.

വെബ്ദുനിയ വായിക്കുക