ഇന്‍ഫോസിസ് മെക്സിക്കോയിലേക്ക്

ബുധന്‍, 22 ഓഗസ്റ്റ് 2007 (17:54 IST)
FILEFILE
ഇന്ത്യയിലെ വിവര സാങ്കേതിക വിദ്യാ രംഗത്തെ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസ് ടെക്നോളജീസ് തങ്ങളുടെ പ്രവര്‍ത്തന മേഖല ലാറ്റിന്‍ അമേരിക്കയില്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍ഫോസിസ് ടെക്നോളജീസ് സി.ഇ.ഒ എസ്.ഗോപാലകൃഷ്ണന്‍ മുംബൈ ഓഹരി വിപണിയില്‍ ബുധനാഴ്ച വെളിപ്പെടുത്തിയതാണ് ഈ വിവരം.

മെക്സിക്കന്‍ മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ മുന്നോടിയായി ഇന്‍ഫോസിസ് ടെക്നോളജീസ് അവിടെ കമ്പനിയുടെ ഒരു ഉപഘടകം ആരംഭിച്ചുകഴിഞ്ഞു. ഇതില്‍ ഒരു വികസന കേന്ദ്രവും ഓഫീസും ഉണ്ടെന്നറിയുന്നു.

ഉപഘടകത്തിന് ഇന്‍ഫോസിസ് ടെക്നോളജീസ് എസ്.ഡീ ആര്‍.എല്‍ ഡീ സി.വി എന്നാണു പേരു നല്‍കിയിരിക്കുന്നത്. മെക്സിക്കോയിലെ ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഐ.റ്റി സംബന്ധമായ സേവനങ്ങള്‍ക്കായാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഇന്‍ഫോസിസിന്‍റെ ലാറ്റിന്‍ അമേരിക്കന്‍ കേന്ദ്രത്തില്‍ ആദ്യ വര്‍ഷം 250 ജീവനക്കാരുണ്ടായിരിക്കും. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ എണ്ണം 1,000 ആയി ഉയര്‍ത്താനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക