രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേരിയ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം 13.82 ദശലക്ഷം വരിക്കാരാണ് പുതുതായി ചേര്‍ന്നത്. മുന്‍മാസത്തില്‍ ഇത് 15.41 ദശലക്ഷം വരിക്കാരായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടെലികോം മേഖല വളര്‍ച്ചയില്‍ തന്നെയാണ് ടെലികോം മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഫെബ്രുവരിയില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 376.12 ദശലക്ഷമായിട്ടുണ്ട്. രാജ്യത്തെ ടെലികോം മേഖലയില്‍ കൂടുതല്‍ സാങ്കേതിക സേവനങ്ങള്‍ വരുന്നുണ്ടെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യമാണ് വരിക്കാരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ടെലികോം വിപണിയിലെ മുന്‍നിര കമ്പനിയായ റിലയന്‍സ് ഫെബ്രുവരിയില്‍ 3.3 ദശലക്ഷം വരിക്കാരെ ചേര്‍ത്ത് മൊത്തം വരിക്കാരുടെ എണ്ണം 66.3 ദശലക്ഷമാക്കി ഉയര്‍ത്തി. ഭാര്‍തി എയര്‍ടെല്‍ 2.7 ദശലക്ഷം പേരെ ചേര്‍ത്ത് മൊത്തം വരിക്കാരുടെ എണ്ണം 91.1 ദശലക്ഷമാക്കിയിട്ടുണ്ട്.