ഇന്ത്യക്കിഷ്ടം ഓര്‍ക്കുട്ടിനെ

ശനി, 21 ഫെബ്രുവരി 2009 (17:31 IST)
ലോകത്ത് നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ക്കിഷ്ടം ഓര്‍ക്കുട്ട് തന്നെ. ഇന്ത്യയിലെ നെറ്റ് ഉപയോക്താക്കളില്‍ ഒരിക്കലെങ്കിലും ഓര്‍ക്കുട്ട് ഉപയോഗിക്കാത്തവര്‍ കാണില്ല.

2008 ഡിസംബറില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകളില്‍ വച്ച് ലോകത്തില്‍ ഒന്നാം സ്ഥാനം ഓര്‍ക്കുട്ടിന് തന്നെ. കോംസ്കോര്‍ ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് ഓര്‍ക്കുട്ടിന് 12.8 ദശലക്ഷം സന്ദര്‍ശകരുണ്ടെന്നാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 81 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് കാണിക്കുന്നത്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് പട്ടികയില്‍ രാണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫേസ് ബുക്കിനേക്കാളും മൂന്നിരട്ടി ഉപയോക്താക്കള്‍ ഓര്‍ക്കുട്ടിനുണ്ട്. ഫേസ്ബുക്കില്‍ നാലു ദശലക്ഷം അംഗങ്ങളാണ് ഉള്ളത്.

ഫേസ്ബുക്കിന് തൊട്ടുതാഴെ നില്‍ക്കുന്ന ഭാരത്‌സ്റ്റുഡന്‍റ് സൈറ്റിന് 3.3 ദശലക്ഷം സന്ദര്‍ശകരും ഹൈ5ന് രണ്ട് ദശലക്ഷം സന്ദര്‍ശകരുമുണ്ട്. ഒരേസമയം ഒട്ടേറെ സേവനങ്ങള്‍ നല്‍കാനുതകുന്നു എന്നതാണ് ഓര്‍ക്കുട്ടിനെ ജനപ്രിയമാക്കിയത്. അവസാനമായി ചാറ്റിംഗ് റൂം വരെ ഓര്‍ക്കുട്ടില്‍ സജ്ജമായി കഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ലോകത്ത് ഇന്ത്യ ഏഴാം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക