ഷാള്‍ ഉപയോഗിച്ച് ചികിത്സ!

രോഗം ഭേദമാവാന്‍ വെറുമൊരു കറുത്ത ഷാള്‍ ധരിച്ചാല്‍ മതിയാവുമോ? ഇത്തവണത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രം രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ഒരാളെയാണ് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത. ഫോട്ടോഗാലറി


മധ്യപ്രദേശിലെ ബുര്‍ഹാമ്പൂര്‍ ജില്ലയിലെ ബഡാഗാവ് ഗ്രാമത്തിലാണ് ഗണേശ് ഭായി എന്നയാള്‍ താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ ചികിത്സ വളരെ വിചിത്രമാണ്. ചികിത്സ തേടി എത്തുന്ന ആളുടെ കഴുത്തില്‍ ഒരു കറുത്ത ഷാള്‍ ചുറ്റുന്നു. പിന്നീട്, കൈകൊണ്ട് അടിയും നല്‍കുന്നു! ഇത്തരത്തില്‍, ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹമുള്ളതിനാല്‍ എയിഡ്സ്, പോളിയോ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പോലും ഭേദമാക്കാനാവുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

WDWD
ഇവിടെ ചികിത്സ തേടി നൂറുകണക്കിന് ആളുകളാണ് ദിനവും എത്തുന്നത്. ഒരാള്‍ക്ക് രോഗം ഭേദമാകാന്‍ മൂന്ന് മുതല്‍ അഞ്ച് പ്രാവശ്യം വരെ ഇവിടം സന്ദര്‍ശിക്കേണ്ടി വരും. ഇതെല്ലാം നടക്കുന്നത് പ്രാദേശിക പൊലീസിന്‍റെ സാന്നിധ്യത്തിലാണ് എന്നത് മറ്റൊരു കാര്യം. അവര്‍ ഇവിടെയെത്തുന്ന നൂറുകണക്കിന് ഭക്തര്‍ക്ക് സൌകര്യമൊരുക്കുന്നതിനൊപ്പം ഗണേശ് ബാബയോടുള്ള ആദരവും പ്രകടിപ്പിക്കുന്നു!

WDWD
തന്നെ ബാബയെന്നോ മഹാരാജെന്നോ ഭക്തര്‍ വിളിക്കുന്നത് ഗണേശ് ഭായി ഇഷ്ടപ്പെടുന്നില്ല. കൂടുതലെതിന്, തന്‍റെ ചിത്സയിലൂടെ രോഗം ഭേദമാവുന്നത് എങ്ങനെയെന്ന് കൂടി ഇദ്ദേഹത്തിന് അറിയില്ല! എല്ലാം ദുര്‍ഗ്ഗാ ദേവിയുടെ കടാക്ഷമാണെന്നാണ് ഗണേശ് ഭായിയുടെ പക്ഷം.

ഗണേശ് ഭായിയുടെ ഒരു ഭക്തന്‍ 12 ഏക്കര്‍ സ്ഥലം ഭായിക്ക് നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്ത് ഒരു ദുര്‍ഗ്ഗാ ക്ഷേത്രം പണി കഴിപ്പിക്കാനാണ് ഭായിയുടെ നീക്കം. ഇതിനായി ചികിത്സയ്ക്ക് എത്തുന്ന ഭക്തരില്‍ നിന്ന് സംഭാവനകളും സ്വീകരിക്കുന്നു.

ഗണേശ് ഭായി നാള്‍ക്ക് നാള്‍ വളരുകയാണ്, ഒപ്പം അനുയായികളുടെ എണ്ണവും. ശാസ്ത്രത്തെയും ഡോക്ടര്‍മാരെയും പരസ്യമായി വെല്ലുവിളിക്കാനും ഗണേശ് ഭായിക്ക് ധൈര്യമുണ്ട്. അനുയായികളാവട്ടെ, ഏതൊരു ഡോക്ടറെക്കാളും കൂടുതല്‍ ഗണേശ് ഭായിയെ വിശ്വസിക്കുകയും ചെയ്യുന്നു.

WDWD
ഗണേശ് ഭായി യഥാര്‍ത്ഥത്തില്‍ ചികിത്സ നടത്തുന്നുണ്ടോ? അതോ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹായത്തോടെ പൊതുജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ ആരോഗ്യം വച്ച് കളിക്കുകയുമാണോ? ഇത്തരം ഭായിമാരെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.

ഷാള്‍കൊണ്ട് രോഗം മാറ്റുന്നത്