2025 ജനുവരി 20 മുതല്‍ 26 വരെയുള്ള ഒരാഴ്ച 12 കൂറുകാര്‍ക്കും എങ്ങനെയായിരിക്കും.
മേടം
സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അശീര്‍വാദവും സ്നേഹവും ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. പെട്ടന്നുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കുകയാണ് നല്ലത്. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട് സ്നേഹപൂര്‍വം പെരുമാറുക.
ഇടവം
യാത്രയില്‍ ജാഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്തിയിലെത്തും. അവിചാരിതമായ അലച്ചിലിന് സാദ്ധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക.
മിഥുനം
മുന്‍കോപം നിയന്ത്രിക്കുക. മരുന്നു വാങ്ങാന്‍ ധാരാളം പണം ചെലവഴിക്കേണ്ടിവരും. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വാഹന പ്രശ്നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പല ജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും
കര്‍ക്കടകം
ഈ ആഴ്ച പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. 25, 27 തീയതികളില്‍ ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും.
ചിങ്ങം
ആഴ്ചയുടെ രണ്ടാം പകുതി പൊതുവേ അത്ര നന്നല്ല. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യ പകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.
കന്നി
വിട്ടുവീഴ്ചകള്‍ നടത്തും. ജോലിത്തിരക്കു കൂടും. പണം സംബന്ധിച്ച പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം ഉണ്ടാകും. കുഴപ്പങ്ങളില്‍ നിന്ന് രക്ഷനേടും. ദാമ്പത്യബന്ധം തൃപ്തികരമായിരിക്കും. സന്താനങ്ങളുടെ ഭാവിക്കായി പലതും ചെയ്തു തീര്‍ക്കും. സഹോദര സഹോദരി സഹായം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. വി ഐ പി സഹായം ലഭിക്കും. ഉദ്ദേശിച്ച പല സഹായങ്ങളും ലഭിക്കും സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. വിദേശയാത്രയ്ക്കായുള്ള പരിശ്രമം പുരോഗമിക്കും.
തുലാം
മന:സമാധാനം ലഭ്യമാകും. പണ വരവ് അധികരിക്കും. . ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാധിച്ചുകൊടുക്കും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്തുതീര്‍ക്കും. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും.
വൃശ്ചികം
ആരോഗ്യ നില മോശമായേക്കും. രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കും. വിദ്യാഭ്യാസത്തില്‍ ഉണ്ടായിരുന്ന തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കുന്നതാണ്. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും. ഏര്‍പ്പെടുന്ന ഏതു കര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത.
ധനു
ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയത്തിലൂടെ ധനനഷ്ടം ഉണ്ടാവാന്‍ സാധ്യത. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി ഉണ്ടാകുന്നതാണ്. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
മകരം
പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്.
കുംഭം
പ്രമുഖരില്‍നിന്ന് അംഗീകാരം. തൊഴില്‍രംഗത്ത് കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്ടമായ സമ്മാനങ്ങള്‍ ലഭിക്കും. കേസുകളില്‍ പ്രതികൂലഫലം. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.
മീനം
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. പൊതുവേ നല്ല ആഴ്ചയാണിത്. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും.