ആരാണ് അശ്വത്ഥാമാവ് ?

FILEWD
ഏഴ് ചിരഞ്ജീവികളില്ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള് ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ

മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.( കൃതവര്മ്മാവും കൃപാചാര്യനുമാണ് പ്രമുഖരായ ര്മറ്റു രണ്ടുപേര്) ചിരഞ്ജീവിയായതുകൊണ്ട് അദ്ദേഹത്തിന് മരണമില്ല. ശ്രീകൃഷ്ണന്റെ ശാപം മൂലം ദുരിതവും കുഷ്റ്റരോഗവും പേറി അലഞ്ഞു നടക്കാനാണ് അശ്വത്ഥാമാവിന്റെ വിധി.

ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് അസ്ത്ര ശസ്ത്ര വിദ്യകളില്അതുല്യനായിരുന്നു. മഹാഭാരത യുദ്ധം നടക്കുമ്പോള്അച്ഛനും മകനും പാണ്ഡവ പടയെ കൊന്നൊടുക്കി മുന്നേറുകയായിരുന്നു. ദ്രോണാചാര്യരെ തടയാന്ഒരു വഴിയും ഇല്ലെന്നായപ്പോള്ശ്രീകൃഷ്ണന്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്ത്ത പ്രചരിപ്പിച്ച് ദ്രോണരെ തളര്ത്താമെന്ന സൂത്രവിദ്യ കണ്ടെത്തി. ഇതിനായി ധര്മ്മ നിഷ്ഠനായ യുധിഷ്ടിരന്റെ സഹായവും തേടി.

യുദ്ധത്തില്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്ത്ത അറിഞ്ഞ ദ്രോണാചാര്യര്പകച്ചുപോയി. സത്യസ്ഥിതി അറിയാന്സത്യവ്രതനായ യുധിഷ്ടിരനോട് അദ്ദേഹം കാര്യം തിരക്കി. അശ്വത്ഥാമാവ് മരിച്ചു എന്ന് ഉറക്കെയും, പക്ഷെ അതൊരു ആനയായിരുന്നു എന്ന് പതുക്കെയും പറഞ്ഞ് യുധിഷ്ടിരന്തന്റെ സത്യനിഷ്ഠ തെറ്റിക്കാതെ നോക്കി.

മകന്മരിച്ചു എന്ന് യുധിഷ്ടിരന്പറയുന്നത് കേട്ട മാത്രയില്തന്നെ ദ്രോണാചാര്യര്മോഹാലസ്യപ്പെട്ടു വീണു. ഈ തക്കം നോക്കി പാഞ്ചാലിയുടെ സഹോദരന്ദൃഷ്ടദ്യുമ്ന്നന്ഓടിച്ചെന്ന് ദ്രോണരെ വധിച്ചു - അങ്ങനെ ഒരിക്കല്ദ്രോണര്അച്ഛനെ പിടിച്ചുകെട്ടിയിട്ട് അപമാനിച്ചതിന് പകരം വീട്ടി.


ഈ സംഭവം അറിഞ്ഞ അശ്വത്ഥാമാവ് പക കൊണ്ട് ഭ്രാന്തനായി. ദൃഷ്ടദ്യു‌മ്‌നനെയും പാണ്ഡവരെയും കൊന്നൊടുക്കുമെന്ന് ശപഥം ചെയ്‌തു. യുദ്ധത്തിന്റെ അവസാന നാളുകളില്‍പാണ്ഡവരുടെ സൈനിക ക്യാമ്പില്‍രാത്രി കടന്നു കയറിയ അശ്വത്ഥാമാവും കൃപാചാര്യരും മറ്റും ദൃഷ്ടദ്യു‌മ്‌നനെയും പാണ്ഡവ പുത്രന്മാരെയും കൊന്നോടുക്കി. വിവരം അറിഞ്ഞെത്തിയ അര്‍ജ്ജുനും അശ്വത്ഥാമാവും തമ്മില്‍ഘോരയുദ്ധമായി. ഇരുവരും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.

ഋഷിമാരും ദേവകളും അഭ്യര്‍ത്ഥിച്ചപ്പോള്‍അശ്വത്ഥാമാവിന്റെ തലയിലെ-നെറ്റിയിലെ- മണി പകരം വാങ്ങി ബ്രഹ്മാസ്ത്രം പിന്‍‌വലിക്കാന്‍അര്‍ജ്ജുനന്‍തയാറായി. പക്ഷെ, അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം അര്‍ജ്ജുനന്റെ മകന്‍അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ഏകലക്ഷ്യമാക്കി തിരിച്ചുവിട്ടു. അപ്പോള്‍പരീക്ഷിത്ത് ഭ്രൂണാവസ്ഥയില്‍ഉത്തരയുടെ വയറ്റില്‍ഉണ്ടായിരുന്നു. ബ്രഹ്മാസ്ത്രം ഭ്രൂണത്തെ നശിപ്പിച്ചുവെങ്കിലും ശ്രീകൃഷ്ണന്‍കുഞ്ഞിന് പുനര്‍ജന്മമേകി. അപ്പോഴാണ് കുഷ്‌ഠരോഗവുമായി 3000 വര്‍ഷം ഭൂമിയില്‍അലഞ്ഞു തിരിയട്ടെ എന്ന ശാപം ലഭിച്ചത്.

നെറ്റിയിലെ മണി നഷ്ടപ്പെട്ടതോടെ ആശ്വത്ഥാമാവിന് പല അപൂര്‍വ സിദ്ധികളും നഷ്ടമായി .വിശപ്പും ദാഹവും വന്നു , അസുരന്മാരേയും ദാഇവങ്ങളേയും പേടിക്കേണ്ടി വന്നു. കലിയുഗ അവസാനം വരെ അശ്വത്ഥാമാവിന് ഇങ്ങനെ കഴിയേണ്ടിവരും.

ചിലരുടെ വിശ്വാസം അശ്വത്ഥാമാവ് കൊടുങ്കാറ്റും ചുഴലിക്കാറ്റുമായി ഭൂമിയില്‍അവതരിക്കും എന്നാണ്. അസീഗഡിലെ പുരാതനമായ കോട്ടയ്ക്കുള്ളിലെ ശിവക്ഷേത്രത്തില്‍ദിവസവും പുലര്‍ച്ചെ അശ്വത്ഥാമാവ് എത്തി ചുവന്ന റോസാ പുഷ്പം ശിവലിംഗത്തില്‍അര്‍പ്പിക്കാറുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ജബല്‍‌പൂരിനടുത്തുള്‍ല ഗൌരിഘട്ടിലും അസ്വഥാമാവ് അവിടെ അലഞ്ഞു തിരിയുന്നതായി വിശ്വാസമുണ്ട്. ണെറ്റിയില്‍പുരട്ടാന്‍എണ്‍നയും മഞ്ഞളും അശ്വഥാമാവ് ചോദിക്കാറുണ്ട് എന്നും ചിലര്‍പറയുന്നു.

ഇതേപോലുള്ള കഥകള്‍എല്ലാ ചൊവ്വാഴ്ചയും

വെബ്ദുനിയ വായിക്കുക