ഒരു യാത്രക്കിറങ്ങുന്ന സമയത്ത് കാക്കയെ കണ്ടാല്‍ എന്തായിരിക്കും ഫലമെന്ന് അറിയാമോ ? നാം ഇറങ്ങുന്നതിന്റെ ഇടത് വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ അത് യാത്ര മുടക്കുമെന്നും യാത്ര ശുഭകരമായിരിക്കില്ലെന്നുമുള്ള സൂചനയാണ് നല്‍കുക. അതേസമയം, കാക്ക വലത് വശത്തേക്ക് പറക്കുന്നതാണ് കാണുന്നതെങ്കില്‍ അത് ശുഭകരമായ കാര്യമാണെന്നും പറയുന്നു.
കാക്ക ഒറ്റക്കാലില്‍ നിന്ന് കരയുന്നതാണ് കാണുന്നതെങ്കില്‍ കുടുംബത്തില്‍ വഴക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകുമെന്നും അപകടം സംഭവിക്കാനുള്ള അവസരങ്ങള്‍ക്ക് വഴിതെളിക്കുമെന്നുമാണ് പറയുന്നത്. യാത്രക്കിറങ്ങുമ്പോഴോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ ഇണക്കാക്കകളെ കാണുകയാണെങ്കില്‍ അത് സ്ത്രീസുഖവും ഇഷ്ടഭക്ഷണ സുഖവും ഉണ്ടാക്കുമെന്നും പറയുന്നു.