വന്നു കയറുന്ന പെണ്ണാണ് വീടിന്റെ ഐശ്വര്യം എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ. പെണ്ണിന്റെ ഐശ്വര്യത്തിന് അവളുടെ സ്വഭാവമെല്ലാം കാരണമാകാറുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നവർ ആണെങ്കിൽ ഇതിൽ ഏതെങ്കിലും ക്രമമല്ലാതെ നടന്നാൽ, ദോഷമാണെന്ന് കരുതുന്നു. അക്കൂട്ടത്തിൽ ദോഷമൊന്നും കൂടാതെ ചെയ്യേണ്ട ഒന്നാണ് ഗൃഹപ്രവേശം.
വരന്റെ വീട്ടിലെ താമസം മംഗളകരമാകണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് വിശ്വാസം. അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്.
എന്നാൽ, ഇത് ഈ വിഷയത്തിലെ അഞ്ജത കാരണമാണെന്ന് മുതിർന്നവർ പറയുന്നു. വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം മാത്രമേ നാം മനസ്സിലാക്കുന്നുള്ളു. ആ അഞ്ജതയിൽ ആദ്യം തന്നെ ഇടതുകാൽ വെച്ച് ചവുട്ടുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.