ശാപംകിട്ടിയ പട്ടണം ഭൂമിക്കടിയില്‍!

WDWD
ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറുക, മനുഷ്യരും പക്ഷികളും മൃഗങ്ങളും എല്ലാം ശാപം മൂലം ശിലയായി ഭൂമിക്കടിയിലേക്ക് താഴുക! പുരാതന കാലത്ത് നടന്നു എന്ന് കരുതുന്ന ഈ അവിശ്വസനീയ സംഭവമാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്. ഫോട്ടോഗാലറികാണുക

ചമ്പാവതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെറുപട്ടണമാണ് ഇത്തരത്തില്‍ ശിലയായി ഭൂമിക്കടിയിലേക്ക് മറഞ്ഞതത്രേ. ചമ്പാവതിയുടെ മകനായ ഗന്ധര്‍വസെന്നിന്‍റെ നാമത്തിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ദേവാസിലാണ് ഈ ഗ്രാ‍മം സ്ഥിതിചെയ്യുന്നത്.

ഗന്ധര്‍വഭീല്‍ എന്നു കൂടി അറിയപ്പെട്ടിരുന്ന ഗന്ധര്‍വസെന്നിന്‍റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കിമാറ്റിയതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വിക്രമാദിത്യ മഹാരാജാവിന്‍റെയും ഭര്‍തൃഹരിയുടെയും പിതാവാണ് ഗന്ധര്‍വസെന്‍.

കമല്‍ സോണി എന്ന നാട്ടുകാരന്‍ പറയുന്നത് ഇവിടെ ഖനനം ചെയ്താല്‍ ലഭിക്കുന്ന ശിലാപ്രതിമകള്‍ ഈ ശാപകഥയുടെ തെളിവാണെന്നാണ്.

WDWD
ഞങ്ങള്‍ ഗ്രാമത്തിലെ പ്രായംചെന്ന വ്യക്തികളോട് ശാപകഥയെകുറിച്ച് സംസാരിച്ചു. വിക്രംസിംഗ് ഖുശ്‌വ എന്നയാള്‍ക്ക് ഇതെ കുറിച്ച് പറയാനുണ്ടായിരുന്നു. പണ്ട്, ഇവിടുത്തെ രാജകുമാരി രാജാവിന്‍റെ ഇഷ്ടത്തിനു വിരുദ്ധമായി ഗന്ധര്‍വസെന്നിനെ വിവാഹം ചെയ്തുവത്രേ. അമാനുഷിക സിദ്ധിയുള്ള ഗന്ധര്‍വസെന്‍ രാജാവിന്‍റെ കണ്ണില്‍ പെടാതെ പകല്‍ സമയത്ത് കഴുതയുടെ രൂപത്തിലാണ് വിഹരിച്ചിരുന്നത്. രാത്രിയാവുമ്പോഴേക്കും അതിസുന്ദരനായ രാജകുമാരനായി കുമാരിയുടെ അടുത്ത് എത്തുകയും ചെയ്യും.

WDWD
ഇതറിഞ്ഞ രാജാവ് ഈ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു. രാജകുമാരനായി വേഷം മാറിയപ്പോള്‍ ഗന്ധര്‍വ സെന്‍ ഉപേക്ഷിച്ച കഴുതയുടെ ശരീരം കത്തിച്ചുകളയാന്‍ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ജീവനോടെ ദഹിപ്പിക്കപ്പെട്ടപ്പോള്‍ ഗന്ധര്‍വ സെന്‍ മരണവേദനയോടെ ഗ്രാമത്തെ ഒന്നടങ്കം ശപിച്ചു, അങ്ങനെ ആ ചെറുപട്ടണമാകെ ശിലയായി മാറി!

വിക്രംസിംഗ് ഖുശ്‌വയോട് സംസാരിച്ച ശേഷം ഞങ്ങള്‍ ഗ്രാമത്തലവന്‍ വിക്രമ്സിംഗ് ചൌഹാനോടും ഇതെ കുറിച്ച് ചോദിച്ചു. ഇക്കഥ സത്യമാണെന്നും ഗ്രാമത്തിനു താഴെ, ഭൂമിക്കടിയില്‍, ആയിരക്കണക്കിന് കല്‍പ്രതിമകള്‍ കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോഗാലറി കാണുക

ഇവിടെ നിന്നും ലഭിച്ച കല്‍‌പ്രതിമകള്‍ പ്രദര്‍ശിപ്പിക്കാനായി ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1996 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മ്യൂസിയത്തില്‍ 300 ഓളം പ്രതിമകളുണ്ട്. ഭൂമിക്കടിയില്‍ നിന്ന് കുഴിച്ചെടുത്തവയെ കൂടാതെ ഗന്ധര്‍വസെന്‍ ക്ഷേത്ര പരിസരത്ത് നിന്ന് ലഭിച്ചവയും ഗ്രാമത്തിലങ്ങിങ്ങ് കിടന്നവയും ഇതില്‍ ഉള്‍പ്പെടുന്നു.

WDWD
പലപ്രതിമകളും ഇവിടെ ഗ്രാമത്തില്‍ നിന്ന് മോഷണം പോയതായും ഗ്രാമവാസികള്‍ പറയുന്നു. മൊത്തം ആയിരത്തോളം പ്രതിമകള്‍ ഇവിടെയുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബുദ്ധന്‍റെയും ജൈനന്‍റെയും പ്രതിമകളെ കൂടാതെ ആളുകളുടെ ദൈനദിന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന പ്രതിമകളും ഇവിടെ കാണാം.

ശാപം കിട്ടിയ പട്ടണത്തിന്‍റെ കഥ കേട്ടല്ലോ. ഇതെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു..ഞങ്ങളെ അറിയിക്കില്ലേ?

ശാപത്താല്‍ ഭൂപ്രകൃതി മാറ്റിമറിക്കാന്‍