രോഗം ശമിപ്പിക്കാന്‍ അടി!

WDWD
തികച്ചും അസാധരണവും അത്ഭുതകരവുമായ ഒരു ചികിത്സാരീതിയാണ് ഇത്തവണത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഞങ്ങള്‍ കാട്ടിത്തരുന്നത്. അടിയിലൂടെയും തൊഴിയിലൂടെയും ഒരാളുടെ രോഗം ശമിപ്പിക്കാന്‍ ആവുമോ? ഛത്തീസ്ഗഡുകാരനായ മാനസറാം പറയുന്നത് രോഗികളെ അടിച്ച് രോഗം ഭേദമാക്കാമെന്നാണ്!

ഈ അത്ഭുത വാര്‍ത്തയെ കുറിച്ച് അറിഞ്ഞ് ഞങ്ങള്‍ മാനസറാമിനെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അടിയിലൂടെയും തൊഴിയിലൂടെയും ചികിത്സ നടത്തുന്ന മാനസറാമിന്‍റെ തട്ടകം ലാദര്‍ എന്ന ചെറു ഗ്രാമമായിരുന്നു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 75 കിലോമീറ്ററും ധംതാരി ജില്ലയില്‍ നിന്ന് 35 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം.

മാനസറാമിന്‍റെ ചികിത്സാ സ്ഥലത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവിടെ ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടി എത്തിയിരിക്കുന്നത് എന്ന് ഞങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അല്‍പ്പനേരത്തിനു ശേഷം മാനസറാം എത്തിച്ചേര്‍ന്നു. അവിടെയുള്ള ഒരു മരത്തിനു കീഴില്‍ ഇരുന്ന അയാള്‍ രോഗികളെ അടിച്ചും തൊഴിച്ചും ചികിത്സ ആരംഭിച്ചു! രോഗികള്‍ അവരുടെ ഊഴം കാത്ത് വരിയിലാണ് കാത്ത് നില്‍ക്കുന്നത്.


WDWD
ഏത് രോഗവും ഭേദമാക്കാനുള്ള കഴിവുണ്ടെന്നാണ് മാനസറാം അവകാശപ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ അയാള്‍ ഒരു സാധാരണ കര്‍ഷകന്‍ ആയിരുന്നു. ഒരു രാത്രി, ആരാധനാ മൂര്‍ത്തി തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു എന്നും ആളുകളുടെ രോഗം ഭേദമാക്കാന്‍ ആവശ്യപ്പെട്ടു എന്നും മാനസറാം ഞങ്ങളോട് പറഞ്ഞു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

WDWD
ആരാധനാ മൂര്‍ത്തിയുടെ സ്വപ്ന ദര്‍ശനമാണ് രോഗ ചികിത്സയ്ക്ക് അറിവും പ്രചോദനവും നല്‍കിയതെന്നാണ് മാനസറാം പറയുന്നത്. തന്നെയുമല്ല, എല്ലാ ആരാധനാമൂര്‍ത്തികളുടെയും അനുഗ്രഹം കാരണം ലഭിച്ച ശക്തിയാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആഹാരം കഴിച്ചിട്ടില്ല എന്നും മാനസറാം അവകാശപ്പെടുന്നു!

ഞങ്ങള്‍ പിന്നീട് രോഗികളുമായി സംസാരിച്ചു. അവരില്‍ മിക്കവരും ആദ്യമായാണ് ഇവിടെയെത്തുന്നത്. പലരും പരിചയക്കാരില്‍ നിന്നാണ് മാനസറാമിനെ കുറിച്ച് അറിഞ്ഞത്. ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി മൂന്ന് തവണയാണ് ഒരാള്‍ക്ക് ഇവിടെ വരേണ്ടി വരിക. ഇവിടെ മൂന്ന് ഘട്ടങ്ങളായാണ് ചികിത്സ നടത്തേണ്ടത് എന്നാണ് വിശ്വാസവും.

ഇതിനിടെ, ഞങ്ങള്‍ മാനസറാമിന്‍റെ ചികിത്സയിലൂടെ പ്രയോജനമുണ്ടായി എന്ന് പറയുന്ന കുറേ പേരുമായും സംസാരിച്ചു. എന്നാല്‍, ഇക്കൂട്ടരുടെ അവകാശവാദം ഞങ്ങള്‍ക്ക് മുഖവിലയ്ക്ക് എടുക്കാനായില്ല. ഇവര്‍ ഇയാളുടെ പ്രശസ്തിക്ക് വേണ്ടി ജോലി നടത്തുകയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.

WDWD
ചികിത്സയ്ക്ക് ഫീസൊന്നും വേണ്ട എന്നായിരുന്നു മാനസറാമിന്‍റെ രോഗികള്‍ പറഞ്ഞത്. എന്നാല്‍, അവര്‍ കാണിക്കയായി പണവും മറ്റ് സാധനങ്ങളും നല്‍കുന്നത് ഞങ്ങള്‍ കണ്ടു. രോഗികള്‍ മുന്ന് തവണ വരുമ്പോഴും ഇത്തരത്തില്‍ കാണിക്ക സമര്‍പ്പിക്കുന്നു. ചികിത്സാ സൌകര്യങ്ങളെ കുറിച്ച് അറിയാത്ത പാവപ്പെട്ടരും നിര്‍ദ്ധനരുമായ രോഗികളാണ് ഇത്തരത്തില്‍ ഇവിടെയെത്തുന്നത് .ഇവര്‍ മാനസറാം വിരിച്ച വലയില്‍ വീഴുകയാണ്. ഇതെ കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നോ? അങ്ങിനെയെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

അടിചികിത്സ