മുഖങ്ങള്‍ പറയുന്നത്...

WD
നമ്മള്‍ ദിവസേന എത്രയോ മുഖങ്ങള്‍ കാണുന്നു. ചിരിക്കുന്നതും ഗൌരവ പ്രകൃതിയുള്ളതും ഭംഗിയുള്ളതും അങ്ങനെ എത്രയോ തരത്തിലുള്ളവ. ചില മുഖങ്ങള്‍ വൃത്താകൃതിലുള്ളതായിരിക്കും. മറ്റുചിലവ നീണ്ടതോ മറ്റ് ആകൃതികളിലുള്ളതോ ആയിരിക്കാം. ഈ മുഖങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ, അല്ലെങ്കില്‍, ആ മുഖങ്ങള്‍ നിങ്ങളോട് എന്തെങ്കിലും പറയുന്നുണ്ടോ? ഫോട്ടോഗാലറി

മുഖം നോക്കി വ്യക്തികളുടെ സ്വഭാവത്തെ കുറിച്ച് പറയാന്‍ സാധിക്കുമോ. ഇത്തരത്തില്‍ ലോകമെമ്പാടും ഒരു വിശ്വാസ രീതി നിലനില്‍പ്പുണ്ട്. തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫ്രഞ്ച് ചിത്രകാരന്‍ ചാള്‍സ് ബ്രണ്‍(1619 - 1690) വരച്ച ചിത്രങ്ങള്‍ ഇതിനെ കുറിച്ചു വിശദീകരിക്കുന്നുണ്ട്. ചിത്രത്തില്‍ വ്യക്തികളുടെ മുഖങ്ങളും താഴെ അവയോട് സാമ്യമുള്ള മൃഗങ്ങളുടെ മുഖങ്ങളും കാണാം. ലൂയി പതിനാലാമന്‍റെ രാജ സദസ്സിലെ ചിത്രകാരനായിരുന്നു ബ്രണ്‍.

WD
ഒരു വ്യക്തിയുടെ മുഖവുമായി സാമ്യമുള്ള മൃഗത്തിന്‍റെയോ പക്ഷിയുടെയോ ഏതെങ്കിലും സ്വഭാവം ആവ്യക്തി പ്രകടിപ്പിക്കും എന്നാണ് ചാള്‍സിന്‍റെ വാദം. ഇതിന് നമ്മുടെ രാജ്യത്തെ സാമുദ്രിക ലക്ഷണ ശാസ്ത്രവുമായി ബന്ധമുണ്ട്. മുഖലക്ഷണത്തിലൂടെ ജ്യോതിഷികള്‍ ഒരാളുടെ സ്വഭാവവും ജാതകവും വരെ നിശ്ചയിക്കാറുണ്ട്.

WD
ബ്രണ്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ കെ പി വിദ്യാധരന്‍ എന്ന ജ്യോതിഷ പണ്ഡിതന്‍ അതിനെ സാമുദ്രിക ലക്ഷണ ശാസ്ത്രവുമായി ഇങ്ങനെ ബന്ധപ്പെടുത്തി, “ നമ്മള്‍ ആനയുടേതുപോലെ ചെറിയ കണ്ണുകളുള്ള ആള്‍ക്കാരെ കാണാറില്ലേ, അവരുടെ കണ്ണുകള്‍ ചെറുതാണെങ്കിലും വളരെ വിശാല വീക്ഷണം ഉള്ളവരായിരിക്കും. ചില ആളുകളുടെ കണ്ണുകള്‍ പൂച്ചകളുടെ കണ്ണുകളെപ്പോലെ ആയിരിക്കും. അവരെ നിരീക്ഷിച്ചാല്‍, അവര്‍ ഏതുകാര്യവും വളരെ ശ്രദ്ധയോടെയേ തുടങ്ങൂ എന്നും വളരെ കൃത്യമായി പൂര്‍ത്തീകരിക്കുമെന്നും കാണാന്‍ സാധിക്കും.

WD
ചിലരുടെ മുഖം കുതിരയുടെ മുഖത്തിനെപ്പോലെയായിരിക്കും. ഇവര്‍ കുതിരയെ പോലെ തന്നെ ഊര്‍ജ്ജസ്വലതയോടെ ജോലികളെല്ലാം ചെയ്തു തീര്‍ക്കും. ചിലര്‍ക്ക് കുരുവിയെ അനുസ്മരിപ്പിക്കുന്ന മുഖമായിരിക്കും. ഇവര്‍ കുരുവിയെ പോലെ ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുകയും ഭാവിയിലേക്ക് ചെറു സമ്പാദ്യങ്ങള്‍ സ്വരുക്കൂട്ടുകയും ചെയ്യും. ഇതേ പോലെ മുഖങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പക്ഷിയുടെയോ മൃഗത്തിന്‍റെയോ സ്വഭാവം എല്ലാ ആളുകള്‍ക്കും ഉണ്ടാവും”

എന്നാല്‍, ഇത്തരം സാമുദ്രിക ലക്ഷണ ശാസ്ത്രത്തെ എത്രകണ്ട് വിശ്വസിക്കാനാവും,ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ. നിങ്ങള്‍ അഭിപ്രായം പറയൂ.

സാമുദ്രിക ലക്ഷണ ശാസ്ത്രം