മാസോണിക് സത്രത്തിലെ രഹസ്യങ്ങള്‍

WDWD
‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരമ്പരയില്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് പ്രേതഭൂതപിശാചുകളുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന മാസോണിക് സത്രത്തിലേക്കാണ്. ഇന്‍ഡോറീനടുത്തുള്ള മൌവിലാണ് ഈ സത്രം സ്ഥിതി ചെയ്യുന്നത്. അവിടെയെത്തിയ ഞങ്ങള്‍ നാട്ടുകാരായ ചിലരോട് ആ സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് സോളമന്‍ രാജാവിന്‍റെ ഭരണകാലത്താണ് ഈ സത്രം നിര്‍മ്മിച്ചതെന്നാണ് അവര്‍ പറയുന്നത്.

അക്കാലത്ത് സമൂഹത്തിലെ പണ്ഡിതരായിരുന്നു മാസോണിക് സമൂഹത്തിലെ അംഗങ്ങള്‍. ഈ പുരാതന സത്രത്തിലെ താമസക്കാരായ ആളുകളുടെ ചില പ്രത്യേക ചെയ്തികളാല്‍ ഇവിടം പണ്ടു മുതലെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ദുര്‍മന്ത്രവാദങ്ങള്‍ നടക്കുന്നതായി ചില ആളുകള്‍ വിശ്വസിക്കുന്നുണ്ട്.

ദുഷ്ട ശക്തികളെ പ്രീതിപ്പെടുത്തുന്നതിനായി ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഇവിടത്തെ അന്തേവാസികള്‍ സ്വര്‍ഗ്ഗീയ രഹസ്യങ്ങളെ കുറിച്ച് പരീക്ഷണങ്ങളും നടത്തിയിരുന്നുവത്രെ. എന്നാല്‍ ഈ വാര്‍ത്തകളുടെ സത്യാവസ്ഥ ആര്‍ക്കും അറിയില്ല. ഈ രഹസ്യങ്ങളുടെ പൊരുള്‍ തേടി ഞങ്ങള്‍ പ്രിന്‍സിപ്പാളായ ജാഡി ഹൊളിവറിനെ സന്ദര്‍ശിച്ചു.

ഇരുപത്തിരണ്ടു വര്‍ഷമായി മാസോണിക് സത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഹൊളിവര്‍. സമൂഹാംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അവരുടെ തത്ത്വങ്ങളെ കുറുച്ച് കൂടുതല്‍ സംസാരിക്കാമെന്ന് ഹൊളിവര്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കി. വിശ്വാസങ്ങളെ രഹസ്യമാക്കി സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ് മാസോണിക് സമുദായംഗങ്ങള്‍‍. എന്നാല്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഹൊളിവര്‍ അവരുടെ സമൂഹത്തെ കുറിച്ച് ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.

WDWD
അവിടത്തെ പ്രധാനികളില്‍ ചില ഞങ്ങളെ അവരുടെ ക്ഷേത്രത്തിലേക്കു ക്ഷണിച്ചു. പറഞ്ഞ സമയത്തു തന്നെ ഞങ്ങള്‍ അവിടെ എത്തി. ഒറ്റപ്പെട്ട പ്രദേശത്താണ് മാസോണിക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീകരമായ ഒരു ഇരുളിമ അവിടെ നിറഞ്ഞു നിന്നിരുന്നു. കുറച്ചു സമയത്തിനു ശേഷം രാധാ മോഹന്‍ മാളവ്യ, മേജര്‍ ബി എല്‍ യാദവ്, കമല്‍ കിഷോര്‍ ഗുപ്ത എന്നിവര്‍ എത്തി. മാസോണിക് സമൂഹത്തിലെ ഉന്നതരായ ഇവരെ മേസണ്‍ എന്നാണ് അറിയപ്പെടുന്നത്.

WDWD
സത്രത്തില്‍ ചെന്ന ഞങ്ങള്‍ ആദ്യം കാണുന്നത് ഒരു കണ്ണാണ്. ഇവര്‍ ഈ കണ്ണിനെ പൂജിക്കുന്നുണ്ട് എന്നും ഞങ്ങള്‍ മനസിലാക്കി. സോളമന്‍ രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. സോളമന്‍ രാജാവിന്‍റെ ചില തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന രേഖാചിത്രങ്ങള്‍ ക്ഷേത്രഭിത്തിയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ഈ ക്ഷേത്രത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

എന്തെങ്കിലും പ്രത്യേക ഗുണഗണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങളും മാസോണിക് സമുദായത്തില്‍ അംഗമാവാന്‍ യോഗ്യനാണ്. എന്നു കരുതി പെട്ടെന്നു ഒന്നും ഈ സമൂഹത്തില്‍ അംഗമാവാന്‍ കഴിയുമെന്നു കരുതണ്ട. ഒരു പുതിയ അംഗത്തെ സ്വീകരിക്കുമ്പോള്‍ അയാള്‍ അറിയപ്പെടുക ‘ഡെക്കണ്‍’ എന്നായിരിക്കും. ചില യോഗ്യതകള്‍ നേടി കഴിയുമ്പോള്‍ ‘സീനിയര്‍ ഡെക്കണ്‍’ എന്നറിയപ്പെടാന്‍ തുടങ്ങും.

പിന്നീട് ജൂനിയര്‍, സീനിയര്‍ വാര്‍ഡനാകും. അവസാനമാണ് അയാള്‍ ‘മേസണ്‍’ എന്ന പേരിനര്‍ഹനാവുക. സമൂഹത്തിലെ ആചാരാനുഷ്ഠനാങ്ങളില്‍ പൂര്‍ണത കൈവരിച്ചാല്‍ ‘വെര്‍ച്ച്വല്‍ മേസണ്‍’ ആകും, അയാളായിരിക്കും മേസണുകളുടെ ഒരു സംഘത്തെ നയിക്കുക.

ഒരു പരിപൂര്‍ണ മേസണായി മാറാന്‍ മൂന്ന് ഘട്ടങ്ങള്‍ മടികടക്കേണ്ടതുണ്ട്. ആദ്യം ഒരു തൊഴിലാളിയായി മാറി മനോഹരങ്ങളായ നിര്‍മ്മാണങ്ങള്‍ നടത്തണം. മനുഷ്യസമൂഹത്തെ സേവിക്കണം. നല്ല നിര്‍മ്മാണങ്ങള്‍ നടത്തുന്നത് മനുഷ്യജീവിതത്തെ ഒരു മനോഹര ക്ഷേത്രമായി മാറ്റും എന്നവേ വിശ്വസിക്കുന്നു.

WDWD
ജീവിതത്തിന്‍റെ അനശ്വരതയെ കുറിച്ചും മരണ ശേഷം മനുഷ്യന്‍റെ അസ്ഥികള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും ഇവരെ പഠിപ്പിക്കും. ഇതിനായി ഇവര്‍ മനുഷ്യ തലയോട്ടികള്‍ ഉപയോഗിക്കും. ഇവരുടെ ഈ പ്രവര്‍ത്തികളാണ് മറ്റ് ജനങ്ങള്‍ക്ക് മാസോണിക് സമൂഹത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നതിന് കാരണമാവുന്നത്.

WDWD
ആഴ്ചയില്‍ ഒരു രാത്രി ഇവര്‍ സമ്മേളിക്കാറുണ്ടെന്ന് മേസണ്‍മാര്‍ ഞങ്ങളോട് പറഞ്ഞു. പകല്‍ സമയത്ത് ഇവര്‍ സമ്മേളിക്കാറില്ല. ഇരുട്ടിന്‍റെ സാന്നിധ്യത്തില്‍ മാത്രമെ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളു. അവരുടെ പ്രവര്‍ത്തികളെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കാറില്ല. അതിനാല്‍ ഇവര്‍ രാത്രിയില്‍ ആഭിചാരക്രിയകള്‍ നടത്തുകയാണെന്നാണ് മറ്റുള്ളവരുടെ ധാരണ.

അവിടേ കണ്ട ചെസ്സ് ബോര്‍ഡും വാളും എന്തിനാണെന്ന് ഞങ്ങള്‍ ചോദിച്ചപ്പോല്‍ അവര്‍ പറഞ്ഞത് ഈ ക്ഷേത്രം പൈതഗോറസ് തത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്. അതിനാലാണ് അവര്‍ ചില രേഖാചിത്രങ്ങള്‍ തയാറാക്കുകയും വ്യത്യസ്തങ്ങളായ വസ്ത്രങ്ങള്‍ അണിയുകയും ചെയ്യുന്നത്. വളരെ ശാസ്ത്രീയമായ രീതിയില്‍ ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍ സാധാരണക്കാര്‍ തെറ്റായ രീതിയില്‍ കണക്കാക്കുകയാണ്.

സോളമന്‍ രാജാവിന്‍റെ കാലത്ത് കൈകാലുകള്‍ മുറിക്കുക, തലവെട്ടുക തുടങ്ങിയ ക്രൂരമായ ശിക്ഷാ നടപടികള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ഇതൊക്കെ കൊണ്ടാണ് ഇവരെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ പൊതു സമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴും ഇവര്‍ ദുര്‍മന്ത്രവാദങ്ങള്‍ നടത്തുന്നതായി ജനങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും അവിടെ നടക്കുന്നില്ല എന്നതാണ് വാസ്തവം.

സാഹോദര്യത്തിന് വളരെ പ്രാധാന്യം നല്‍കുന്ന സമൂഹമാണ് ഇവരുടേത്. സമൂഹത്തിലെ ഏത് അംഗത്തിനും സഹായം ചെയ്യണം എന്നു നിര്‍ബന്ധമാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഇവര്‍ എപ്പോഴും സൂക്ഷിക്കും. പഴയകാലത്ത് വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ ഇവിടെ ശേഖരിച്ചിരിക്കുന്നതു കാണാന്‍ സാധിച്ചു.

WDWD
ഇപ്പോള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി 240 മാസോണിക് സത്രങ്ങളാണുള്ളത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ സത്രങ്ങള്‍ക്കും പ്രത്യേകമായ നമ്പറുകളുണ്ട്. ഇന്‍ഡോറിലെ മൌവു സത്രത്തിന് ‘സെന്‍റ് പോള്‍ 389’ എന്നതാണ് നമ്പര്‍. മാസോണിക് സത്രത്തിലെത്തി അവിടത്തെ രഹസ്യങ്ങളെ കുറേയൊക്കെ പുറത്തുക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്കായി. എന്നിരുന്നാലും തിരശീലക്കു പിന്നില്‍ ഇപ്പോഴും പലതും മറഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് എന്തു തോന്നുന്നു .. ഞങ്ങള്‍ക്കെഴുതുക.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

മാസോണിക് സമൂഹങ്ങളെ നിങ്ങള്‍