ബാധയൊഴിക്കുന്ന അത്ഭുത വൃക്ഷം

WD
മരത്തിന്‍‌മേല്‍ കയറിയാല്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന പൈശാചിക ശക്തികള്‍ ഒഴിഞ്ഞു പോവുമോ? ബാധയൊഴിക്കാന്‍ വൃക്ഷത്തിന് എങ്ങനെ സാധിക്കും. ഇതെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി ഞങ്ങള്‍ നിങ്ങളെ അത്ഭുത സിദ്ധിയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്ന ഒരു മരത്തിനടുത്തേക്കാണ് കൂട്ടിക്കൊണ്ടു പോവുന്നത്.

മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള എലോട്ട് എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത വൃക്ഷം സ്ഥിതിചെയ്യുന്നത്. ബാധോപദ്രവുമുള്ള സ്ത്രീകള്‍ ഈ മരത്തില്‍ കയറിയാല്‍ ബാധ ഒഴിഞ്ഞുപോവും എന്നാണ് ഇവിടുത്തുകാര്‍ കരുതുന്നത്. ഫോട്ടോഗാലറി കാണുക

WD
ഒരു മുസ്ലീം പുരോഹിതന്‍റെ ഖബറിന് അടുത്താണ് അത്ഭുത ശക്തിയുണ്ടെന്ന് കരുതുന്ന ഈ മരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പള്ളിയിലെ പുരോഹിതന്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ചിലപ്പോള്‍ ബാധോപദ്രവമുള്ള സ്ത്രീകള്‍ക്ക് ചെളിവെള്ളത്തില്‍ കുളിക്കേണ്ടതായും വരും. മരത്തില്‍ കയറുന്ന സ്ത്രീകള്‍ പൈശാചിക ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതും സാധാരണയാണ്.

WD
ഞങ്ങള്‍ ഇതെ കുറിച്ച് കൂടൂതല്‍ അറിയാനായി ഗ്രാമത്തിലേക്ക് പോയി. അവിടെ കണ്ടുമുട്ടിയ സന്തോഷ് എന്നയാളിന്‍റെ അനുഭവം വിചിത്രമായി തോന്നി. ഡോക്ടര്‍ കൈയ്യൊഴിഞ്ഞപ്പോഴാണ് സന്തോഷ് ഇവിടെയെത്തിയത്. ബാബയുടെ അനുഗ്രഹത്താല്‍ അസ്വസ്ഥതകള്‍ക്ക് പരിഹാരമുണ്ടായി എന്ന് ഇയാള്‍ ഞങ്ങളോട് പറഞ്ഞു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ മരത്തില്‍ കയറുന്നത് സാധാരണഗതിയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ബാബയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ് ബാധോപദ്രവമുള്ളവര്‍ ഇതില്‍ കയറുന്നത് എന്നാണ് ഇവിടുത്തുകാരുടെ അഭിപ്രായം. ബാധോപദ്രവമുള്ളവരെ ബാബ ഒരു നാരങ്ങ ഉപയോഗിച്ച് തലമുടിയില്‍ ചുറ്റിപ്പിടിച്ച് മരത്തോട് ചേര്‍ത്തു നിര്‍ത്തും. ശേഷം, അവരുടെ തലമുടി മുറിച്ചു മാറ്റും. ഇതോടെ അവര്‍ പൈശാചിക ശക്തിയുടെ ഉപദ്രവത്തില്‍ നിന്നും മുക്തി നേടും. ഇത്തരത്തിലുള്ള ബാധ ഒഴിപ്പിക്കല്‍ വര്‍ഷങ്ങളായി നടന്നു വരുന്നു എന്നാണ് ഗ്രാമീണര്‍ അവകാശപ്പെടുന്നത്.

WD
ഇത്തരത്തില്‍ പൈശാചിക ശക്തിയുടെ ഉപദ്രവത്തില്‍ രക്ഷ നേടാനായി ബാബയുടെ അനുഗ്രഹം തേടി നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്....ഈ കഥ കേട്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു...ഞങ്ങളെ അറിയിക്കുക.

മരത്തില്‍ കയറിയാല്‍ രോഗം ഭേദമാകും എന്നത്