ജീവനെടുത്ത അന്ധവിശ്വാസം

FILEWD
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പംക്തിയില്‍ നാട്ടിലെ നിരവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഞങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അന്ധ വിശ്വാസങ്ങളുടെ പിന്നിലുള്ള സത്യം വെളിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് താഴെ പറയുന്ന സംഭവം.

അന്ധ വിശ്വാസത്തില്‍ പെട്ട് 11 ജീവനുകള്‍ നഷ്ടപ്പെട്ട ദുഖകരമായ സംഭവമാണ് വിവരിക്കുന്നത്. മധ്യപ്രദേശിലെ ജബല്‍‌പൂരിലെ ‘സരോദ ബാബ’ യെ കുറിച്ചാണ് പറയുന്നത്. സരോദ എന്ന അയുധം കൊണ്ട് കണ്ണിനും മറ്റുമുണ്ടാകുന്ന അസുഖം ഭേദമാക്കാമെന്നാണ് ബാബയുടെ അവകാശവാദം. ഈശ്വര്‍ സിംഗ് രാജ്പുത് എന്നാണ് ബാബയുടെ ശരിക്കുമുള്ള പേര്. ബാബയുടെ ചികിത്സയുടെ പ്രത്യേകത മൂലമാണ് സരോദ ബാബ എന്ന പേര് കൈവന്നത്. ‘സര്‍ജന്‍ ബാബ’ എന്നും അദ്ദേഹം അറിയപ്പെടുന്നു. എയിഡ്സ്, അര്‍ബുദം തുടങ്ങിയ രോഗങ്ങളും ഭേദമാക്കുമെന്നാണ് ബാബ അവകാശപ്പെടുന്നത്.

FILEWD
വിചിത്രമായ രീതിയിലാണ് ബാബ ചികിത്സിക്കുന്നത്. ആദ്യം ഒരു പുതപ്പ് കൊണ്ടു മുഖം മൂടുന്നു. പിന്നീട് സരോദ(പാക്ക് വെട്ടി) കണ്ണുകളില്‍ വയ്ക്കുന്നു.അസുഖത്തിന് നേരത്തേ ചികില്‍ത്സ തേടിയിരുന്നവര്‍ക്ക് തന്‍റെ ചില്‍കിസ കൊണ്ടു പൂര്‍ണ്ണ ഫലം കിട്ടണമെന്നില്ല എന്നാണ് ബാബ പറയുന്നത്. ആദ്യമായി ചികിത്സ തേടുന്നവര്‍ക്ക് അസുഖം പൂര്‍ണ്ണമായും ഭേദമാകാനുളള സാധ്യത കുടുതലാണത്രേ.

ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


ബാബമാരുടെ ചികിത്സാ പാടവത്തില്‍ വിശ്വസിക്കുന്നോ?

FILEWD
ബാബയുടെ ശിഷ്യര്‍ വേണ്ട പ്രചാരം നല്‍കിയതിനാല്‍ പിന്നോക്ക പ്രദേശങ്ങളായ ബുന്ദെല്‍ഖന്‍ഡ്, ചതര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പേര്‍ ചികിത്സ തേടി എത്തുന്നുണ്ട്. തന്‍റെ സരോദ് ഉപയോഗിച്ച് മുറിച്ച തടിക്കഷണങ്ങള്‍ ബാബ തന്നെ കാണാനെത്തുന്നവര്‍ക്ക് നല്‍കുന്നു. ഈ തടിക്കഷണങ്ങള്‍ രോഗങ്ങളെ അകറ്റുമെന്നാണ് ബാബ അഭിപ്രായപ്പെടുന്നത്.

വര്‍ഷങ്ങളായി ബാബ ഇത്തരത്തിലുള്ള ചികില്‍സ തുടങ്ങിയിട്ട്. സര്‍പ്പങ്ങളെ ആണ് താന്‍ ആരധിക്കുന്നതെന്ന് ബാബ അവകാശപ്പെടുന്നു. ആരാധനയ്ക്കിടെ അര്‍പ്പിക്കുന്ന ജലവും വിശേഷപ്പെട്ടതാണെന്നാണ് ബാബ പറയുന്നത്. എല്ലാ വ്യാഴാഴ്ചയും നിരവധി പേരാണ് ഈ ജലം സ്വികരിക്കാന്‍ എത്തുന്നത്. ബാബയെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തുന്നത് മൂലം പൊറുതിമുട്ടിയ ഗ്രാമീണര്‍ അദ്ദേഹത്തോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതാണ് അടുത്തിടെ ദുരന്തത്തിന് വഴി വച്ചത്.

FILEWD
ബാബയുടെ ഗ്രാമത്തിലെ അവസാന ദിവസത്തെ ചികിത്സ തേടി എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ജലം ജനക്കൂട്ടത്തിനിടയിലേക്ക് തളിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ജലം ലഭിക്കാനായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ക്ക് ജീവഹാനി നേരിട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

FILEWD
സംഭവത്തെ തുടര്‍ന്ന് ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, താ‍ന്‍ അത്ഭുത ജലമോ സരോദോ ഉപയോഗിച്ച് രോഗം ഭേദമാക്കാമെന്ന് താന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

ഈ ദുരന്തത്തിന് ശേഷം ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍, ബാബയുടെ ചികില്‍സയും ദര്‍ശനവും മറ്റും ആശ്രമത്തിലാണ് നടന്നിരുന്നതെന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തി. ചികിത്സയ്ക്ക് ബാബ പണം പറ്റിയിരുന്നില്ല. എന്നാല്‍, ബാബയുടെ അനുയായികള്‍ അശ്രമത്തിന് ചുറ്റും പ്രാര്‍ത്ഥനയ്ക്ക് ആവശ്യമുളള സാധന സമഗ്രികള്‍ വില്‍ക്കുന്നുണ്ട്. വളരെ ഉയര്‍ന്ന വിലയാണ് ഈ പൂജാദ്രവ്യങ്ങള്‍ക്ക് ഈടാക്കുന്നത്.

FILEWD
ഇത്തരം ബാബമാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ബാബമാരുടെ ചികിത്സാ പാടവത്തില്‍ വിശ്വസിക്കുന്നോ?