കെയ്ന്‍ വില്യംസണെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും

ശനി, 27 നവം‌ബര്‍ 2021 (12:26 IST)
കെയ്ന്‍ വില്യംസണെ നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് സണ്‍റൈസേഴ്‌സ് ഹൈദരബാദ്. അടുത്ത സീസണില്‍ പുതിയ നായകനെയായിരിക്കും സണ്‍റൈസേഴ്‌സ് പരീക്ഷിക്കുക. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് കെയ്ന്‍ വില്യംസണ് തിരിച്ചടിയായത്. ഏതെങ്കിലും ഇന്ത്യന്‍ താരത്തെ നായകനാക്കാനാണ് ഹൈദരബാദിന്റെ ആലോചന. ശ്രേയസ് അയ്യരെ ഹൈദരബാദ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം, കെയ്ന്‍ വില്യംസണെ മഹാലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെയെയും ഹൈദരബാദ് നിലനിര്‍ത്തിയേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍