വാലുമുറിഞ്ഞ് കൊല്‍ക്കത്ത; ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലാം കിരീടം

Webdunia
വെള്ളി, 15 ഒക്‌ടോബര്‍ 2021 (23:27 IST)
മികച്ച തുടക്കം ലഭിച്ചിട്ടും ലക്ഷ്യം കാണാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യംവച്ച് കളത്തിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ തലകുനിച്ചു. കലാശ പോരാട്ടത്തില്‍ 27 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 192 റണ്‍സ് നേടിയപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 165/9 എന്ന നിലയില്‍ അവസാനിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സ് നേടിയ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായതോടെ തിരിച്ചടികളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article