ഐപിഎല്‍‍; ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

ഞായര്‍, 9 ഏപ്രില്‍ 2017 (10:32 IST)
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തോല്‍‌വി. 158 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 29 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ റിഷാഭ് പാന്തിനും ഡല്‍ഹിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.    
 
നായകന്‍ വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും അസാന്നിധ്യത്തില്‍ കേദാര്‍ യാദവ് നേടിയ 69 റണ്‍സാണ് ബാംഗ്ലൂരിന് തുണയായത്. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് ബാംഗ്ലൂര്‍ നേടിയത്. ഡല്‍ഹിക്കു വേണ്ടി ക്രിസ് മോറിസ് മൂന്നു വിക്കറ്റും ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി.

വെബ്ദുനിയ വായിക്കുക