ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിന്റെ ഭാര്യ നടാഷ ഒരു സംഭവമാണെന്ന് പറയുന്നതാകും നല്ലത്. ഗംഭീറിന് പോലും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. ഭര്‍ത്താവ് ക്രിക്കറ്റ് താരമാണെന്നും അദ്ദേഹം കൊല്‍ക്കത്ത ടീം ക്യാപ്‌റ്റനാണെന്ന അഹങ്കാരമൊന്നും അവള്‍ക്കില്ല എന്നാണ് ഗംഭീര്‍ പറയുന്നത്.
ക്രിക്കറ്റില്‍ നടാഷയ്‌ക്ക് അത്ര വലിയ താല്‍പ്പര്യമൊന്നുമില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറയുന്നത്. 2011ലോകകപ്പ് ഫൈനല്‍ കാണാന്‍ മുംബൈയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് പറയാമെന്നാണ് നടാഷ പറഞ്ഞത്.
പിന്നീട് ഒരു പകല്‍ കൂടി എടുത്ത് വൈകുന്നേരം അവള്‍ എന്നെ ഫോണില്‍ വിളിച്ചു. ഈ മത്സരം വലിയ പ്രാധാന്യമുള്ളതാണോ എന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാനില്ലായിരുന്നു. പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെന്ന് ഞാന്‍ തമാശയായി പറഞ്ഞപ്പോള്‍ നടാഷ പറഞ്ഞത് ഞെട്ടിക്കുന്ന മറുപടിയായിരുന്നു. ഒരു ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ വരേണ്ട കാര്യമില്ലെന്നായിരുന്നു അവള്‍ എന്നോട് പറഞ്ഞതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഒരിക്കള്‍ നടാഷ ഐപിഎല്‍ മത്സരം കാണാന്‍ എത്തി. അന്ന് എതിരാളികളുടെ കൊടിയും പിടിച്ചാണ് അവള്‍ കളി കണ്ടത്. കളിക്കിടെ പന്ത് തടയുന്നതിനിടെ പരുക്കേറ്റ് ഡ്രസ്സിംഗ് റൂമിലായപ്പോള്‍ തുടര്‍ന്ന് കളിക്കാന്‍ സാധിച്ചില്ല.
പിന്നീട് രാത്രിയില്‍ തമ്മില്‍ കണ്ടാപ്പോള്‍ 20ഓവറിലും നിങ്ങള്‍ എന്താണ് അത്ര അകലത്തില്‍ പോയി ഫീല്‍ഡ് ചെയ്തത് എന്നായിരുന്നു നടാഷയുടെ ചോദ്യം. ഇതിന് മറുപടിയായി കളിച്ചില്ലല്ലോ ഡ്രസ്സിംഗ് റൂമിലായിരുന്നില്ലേ എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ ഞാന്‍ നോക്കിക്കൊണ്ടിരുന്നത് നിങ്ങളായിരുന്നില്ലേ എന്നായിരുന്നു മറുചോദ്യമെന്നും ഗംഭീര്‍ അഭിമുഖത്തില്‍ പറഞ്ഞു.