സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 108വര്‍ഷം കഠിന തടവ്. ദക്ഷിണപൂര്‍വ ടര്‍ക്കിയിലെ നിസിപ് ക്യാമ്പിലെ തൂപ്പുകാരനായ ടര്‍ക്കിഷ് യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്.
എട്ട് വയസ്സ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള ബാലന്മാരെയാണ് ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പീഡനത്തിനിരയാക്കിയത്. വിചാരണ വേളയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളുന്നും പ്രതി നിഷേധിച്ചില്ല.
പണം നല്‍കിയാണ് താന്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതെന്നായിരുന്നു ഇയാള്‍ വാദിച്ചത്. കൂടാതെ ക്യമ്പിന്റെ മാനേജരും മറ്റ് ജോലിക്കാരും ഇതേ രീതിയില്‍ കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്നും ഇയാള്‍ കോടതിയില്‍ ആരോപിച്ചു.
എട്ടോളം വരുന്ന കുട്ടികളുടെ കുടംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കോടതി ഈ ശിക്ഷ വിധിച്ചത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടക്കുന്ന ക്രൂരമായ പീഡനങ്ങളുടെ വ്യക്തമായ തെളിവുകളാണ് ക്യാമ്പിലെ തൊഴിലാളിക്കെതിരെയുള്ള ഈ വിധി. ടര്‍ക്കിയില്‍ ഏകദേശം 2.7 മില്യണ്‍ അഭയാര്‍ത്ഥികളാണ് കഴിയുന്നത്. ഇതില്‍ സര്‍ക്കാരിന്റെ ദുരന്ത നിവാരണ സമിതിയുടെ മേല്‍നോട്ടത്തിലാണ് പത്തോളം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്