സിക രോഗം പടരുന്നു; കൊളംബിയയില്‍ 3100 ഗര്‍ഭിണികളില്‍ രോഗം സ്ഥിരീകരിച്ചു

ഞായര്‍, 7 ഫെബ്രുവരി 2016 (11:29 IST)
ലോകത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി സിക രോഗം പടരുന്നു. കൊളംബിയയില്‍ ഇതുവരെ 3, 100 ഗര്‍ഭിണികളില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. കൊളംബിയ പ്രസിഡന്റ് ജ്വാന്‍ മാനുവല്‍ സാന്റോസ് അറിയിച്ചതാണ് ഇക്കാര്യം.
 
ഗര്‍ഭിണികളില്‍ സിക രോഗം ഉണ്ടാകുന്നത് ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന മൈക്രോസിഫിലി എന്ന അവസ്ഥയ്ക്ക് കാരണമാകും. കൊതുകിലൂടെയാണ് രോഗം പടരുന്നതെന്നാണ് പ്രാഥമിക നിഗമനം.
 
അതേസമയം, സിക രോഗത്തിന്റെ ചികിത്സയ്ക്കായുള്ള വാക്‌സിന്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതും ആഗോളവ്യാപകമായി ആശങ്ക പരത്തുന്നുണ്ട്. ലോകത്താകമാനം ഇതുവരെ 16 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതുവരെ ജനിച്ച കുഞ്ഞുങ്ങളില്‍ ഒന്നും മൈക്രോസിഫിലി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെബ്ദുനിയ വായിക്കുക