യൂറോ കപ്പ്: ഇനി സെമി, ചാംപ്യനാരെന്നറിയാൻ ഇനി വെറും മൂന്നുകളികളുടെ അകലം മാത്രം

ചൊവ്വ, 5 ജൂലൈ 2016 (08:38 IST)
യൂറൊ കപ്പിലെ ചാംപ്യൻ ടീം ആരെന്നറിയാൻ ഇനി വെറും മൂന്നു കളികളുടെ ദൂരം മാത്രം. ലോകചാംപ്യന്മാരായ ജർമനി ഫ്രാൻസിനെ നേരിടും. പോർച്ചുഗൽ വെയ്‌ൽസിനേയും. യൂറോകപ്പിലെ കന്നിക്കാരായ വെയ്ൽസ് ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തെ അട്ടിമറിച്ച് സെമിയിൽ കടന്നത് അവിശ്വസനീയമായ കാര്യമായിരുന്നു. ഫുട്ബോൾ പ്രേമികളെ ഒന്നാകെ അമ്പരിപ്പിച്ച പ്രകടനത്തിലൂടെയാണ് ബെൽജിയത്തെ അട്ടിമറിച്ച് വെയ്ൽസ് സെമി ബർത്ത് ഉറപ്പിച്ചത്.
 
പോളണ്ടിനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ സെമിയില്‍ പ്രവേശിച്ചത്. 
ജർമ്മനി ഫ്രാൻസിനെ നേരിടാനൊരുങ്ങുന്നത് ആശങ്കകളോടെയാണ്. കാരണം പരുക്ക് തന്നെ. അന്റോയ്ൻ ഗ്രീസ്മനിലാണ് ഫ്രാൻസിന്റെ പ്രതീക്ഷ. സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ സ്ട്രൈക്കറായ ഗ്രീസ്മൻ നാലുഗോളടിച്ചു ടൂർണമെന്റിലെ ടോപ് സ്കോററായിക്കഴിഞ്ഞു. സെറ്റ് പീസുകളിൽ തകർന്നടിയുന്നതു പ്രതിരോധനിരയുടെ പതിവു കാഴ്ച.

വെബ്ദുനിയ വായിക്കുക