യേശുദാസ് പറഞ്ഞത് അമേരിക്കയില്‍ കേട്ടു, നടപടിയും തുടങ്ങി

ശനി, 4 ഒക്‌ടോബര്‍ 2014 (15:08 IST)
യേശുദാസിന്റ് ജീന്‍സ് വിവാദം വിവിധ മേഖലകളിലുള്‍ല വനിതകളുടെ പ്രതിഷേധം മാത്രമല്ല ദേശീയ വനിതാ കമ്മീഷനെ വരെ പ്രകോപിച്ചിരികികുകയാണ്. യേശുദാസ് ഇത് പറഞ്ഞു എന്ന കാര്യം ബിബിസി റിപ്പോര്‍ട്ട് ചെയ്ത് മാലോകരേയെല്ലാം അറിയിക്കുകയും ചെയ്തു. എന്നാല്‍ യേശുദാസിന്റെ ഉപദേശം കേട്ടിട്ടാണോ എന്തൊ അമേരിക്കന്‍ സ്കൂളിന് ഇക്കാര്യം ബോധിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്കിലെ നോര്‍ത്ത് ഡോക്കോത്തയിലെ ഡിവില്‍‌സ് ഹൈസ്കൂള്‍ അധികൃതരാണ് ഇപ്പോള്‍ യേശുദാസിന്റെ സമാന ചിന്താഗതിയുമായി മുന്നോട്ട് പോകുന്നത്. ഇവിടുത്തേ സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനികള്‍ ജീന്‍സും മറ്റ് ഇറുകിയ പാന്റുകളും ധരിച്ച് സ്കൂളിലെത്തുന്നത് നിരോധിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ ഇത്തരം വേഷങ്ങള്‍ ധരിച്ചെത്തുന്നത് അധ്യാപകര്‍ക്കും, മറ്റ് ആണ്‍ വിദ്യാര്‍ഥികള്‍ക്കും പ്രകോപനമുണ്ടാക്കുമെന്നാണ് സ്കൂള്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. പഠിക്കാനെത്തുന്നവരും പഠിപ്പിക്കാനെത്തുന്നവരും ശ്രദ്ധ തെറ്റി ഇവരിലേക്ക് പോകുന്നതിനാലാണ് കടുത്ത നടപടിക്ക് സ്കൂള്‍ അധികൃതര്‍ മുതിര്‍ന്നത്.

അതേസമയം കൊടും ചതിയെന്നാണ് വിദ്യാര്‍ഥികള്‍ ഈ തീരുമാനത്തേക്കുറിച്ച് പറയുന്നത്. ജീന്‍സ് നിരോധനത്തിനെതിരേ രംഗത്ത് വന്നതില്‍ കൂടുതലും ആണ്‍ വിദ്യാര്‍ഥികളാണ് എന്നാണ് വിവരം. എന്തു ധരിക്കണം എന്ന് പറയുന്നതിനു പകരം സ്കൂളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇവരു പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക