യമനില്‍ വീണ്ടും സൗദിയുടെ വ്യോമാക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു
വ്യാഴം, 23 ഏപ്രില്‍ 2015 (11:22 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ വ്യോമാക്രമണം അവസാനിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗദി ബുധനാഴ്ച വ്യോമാക്രമണം പുനരാരംഭിച്ചു. ഐഎസ് ഐഎസ് തീവ്രവാദികളുടെ സ്വാധീന മേഖലകളായ രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലാണു വ്യോമാക്രമണം നടന്നത്. 32 പേര്‍ കൊല്ലപ്പെടുകയും. നാല്‍പ്പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമാക്കിയ മനുഷ്യാവകാശ നിരീക്ഷണ സംഘടന സംഭവം സ്ഥിരീകരിക്കുകയും ചെയ്തു.
പുതിയൊരു യുദ്ധതന്ത്രത്തിന് രൂപം നൽകിക്കൊണ്ട് വ്യോമാക്രമണം താത്കാലികമായി നിറുത്തി വയ്ക്കുന്നുവെന്നാണ് സൗദി സഖ്യസേന പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെയ്‌സിൽ യമനി സേനാവിഭാഗം ഹൂതി വിമതരുടെ ആക്രമണത്തിന് ഇരയായതോടെ സൗദി സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഐഎസ് ഐഎസ് തീവ്രവാദികളുടെ നിരവധി സങ്കേതങ്ങളും വാഹനങ്ങളും നശിക്കുകയും ചെയ്തു.
യമനില്‍ സൗദി സഖ്യസേന ഒരു മാസത്തോളം തുടർന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച സൗദി യമന്റെ വിവിധ ഭാഗങ്ങളില്‍
വ്യോമാക്രമണം നടത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങള്‍ ആക്രമണം അവസാനിപ്പിക്കുന്നതായി യമന്‍ അറിയിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ വീണ്ടും വ്യോമാക്രമണം പുനരാരംഭിക്കുകയും ചെയ്തു.