ഒറ്റ ചാര്‍ജിങ്ങില്‍ 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 250W-36V ഇലക്ട്രിക് മോട്ടറും, പാനാസോണിക് 18,650 ബാറ്ററിയുമാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. യാത്രയ്ക്ക് ശേഷം മടക്കി എടുത്തു വയ്ക്കാവുന്ന വിധത്തിലാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷാരംഭത്തില്‍ യെന്‍ബൈക്ക് സി 1 എന്ന മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലാണ് ശ്രദ്ധയെങ്കിലും വാട്ടര്‍ പ്യൂരിഫെയര്‍, എംഐ സെറ്റോ ബോക്‌സ്, ടിവി, റൈസ് കുക്കര്‍ ഇങ്ങനെ നീളുന്നതാണ് ഷവോമി കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍. 31,000 രൂപയാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ബൈക്കിന്റെ ഏകദേശ വില.