മൂന്നാം ലോകയുദ്ധം 27 വര്‍ഷം നീളും, ലോകാവസാനം 2242ല്‍, കാരണം ഇസ്ലാമിക് സ്റ്റേറ്റ്...!

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (14:39 IST)
അതിവേഗം പടര്‍ന്നു പന്തലിക്കുന്ന ഇസ്ലാമിക സുന്നി ഭീക്കരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനേക്കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രവചനം നടത്തപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍.  പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്‌ത ഫ്രഞ്ച്‌ പ്രവാചകന്‍ നോത്രദാമസ്‌ ആണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രവചനം അനുസരിച്ച് ലോകത്തില്‍ മൂന്നാമത്തേയും അവസാനത്തേയും ക്രിസ്തുവിരോധിയാണ് ഐ‌എസ്. ഇവര്‍ മൂലം 27 വര്‍ഷം നീണ്ടു നില്‍ക്കുന്ന മൂന്നാം ലോകയുദ്ധമുണ്ടാകുമെന്നും ശേഷം 2242ല്‍ ലോകാവസാനമുണ്ടാവുകയും ചെയ്യുമത്രെ.

നോത്രദാമസ്‌ 2242 എന്ന വെബ്‌സൈറ്റ്‌ പറയുന്നത്‌ അനുസരിച്ച്‌ ഐസിസുമായുളള യുദ്ധത്തെ തുടര്‍ന്ന്‌ 27 വര്‍ഷത്തിനു ശേഷം 2242 ല്‍ ലോകം അവസാനിക്കും! ഈ വര്‍ഷം തന്നെ അവസാന യുദ്ധത്തിന്‌ തുടക്കം കുറിക്കുമെന്നും പറയുന്നു.  പ്രവചനം ഇപ്രകാരമാണ് 'നെപ്പോളിയനും ഹിറ്റ്‌ലര്‍ക്കും ശേഷമുളള മൂന്നാമത്തെയും അവസാനത്തെയും ക്രിസ്‌തുവിരോധി 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു മുമ്പ്‌ ലോകത്ത്‌ ആധിപത്യം സ്‌ഥാപിക്കും' കുപ്രസിദ്ധമായ യുദ്ധമുറകളിലൂടെ മെസപ്പൊട്ടേമിയയില്‍ 'അവന്‍' എത്തും.

പ്രവചനം ഐസിസിനെ ലക്ഷ്യമിട്ടുളളതാണെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. നിലവില്‍ മധ്യേഷ്യയില്‍ ഐസിസ്‌ നടത്തുന്ന ക്രൂരതകളെ കുറിച്ചും കാലിഫേറ്റ്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലും ആക്രമണം നടത്തുമെന്ന പ്രഖ്യാപനവും മറ്റും നോത്രദാമസിന്റെ പ്രവചനത്തിലുണ്ടായിരുന്നുവെന്നാണ്‌ ഇവര്‍ കരുതുന്നത്‌.

നോത്രദാമസിന്റെ മറ്റൊരു ചതുഷ്‌പദ (നാലു വരികളുളള) ശ്ലോകത്തില്‍ യൂറോപ്പുമായുളള യുദ്ധത്തെപറ്റിപറയുന്നുണ്ട്‌ എന്നും ചൂണ്ടിഷക്കാണിക്കപ്പെടുന്നു. എന്നാല്‍, നോത്രദാമസിന്റെ മറ്റൊരു ചതുഷ്‌പദ ശ്ലോകത്തിന്റെ വിശദീകരണത്തില്‍ 1999 ല്‍ ലോകവസാനം നടക്കുമെന്ന്‌ പറഞ്ഞിരുന്നു. അതിനാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന വിശദീകരണം മുഖവിലയ്‌ക്ക് എടുക്കാന്‍ കഴിയില്ലെന്നാണ്‌ വിമര്‍ശകരുടെ അഭിപ്രായം.