ലോക റാങ്കിംഗില്‍ 711ല്‍ നിന്ന് 702-ാം റാങ്കിങ്ങിലെത്തി മികവ് തെളിയിച്ച് എംജി സര്‍വ്വകലാശാല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (17:50 IST)
യുകെ ആസ്ഥാനമായ ടൈം ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ ലോക സര്‍വകലാശാലകളുടെ റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വകലാശാലക്ക് 702-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ ലഭിച്ച 711-ാം സ്ഥാനത്തുനിന്നാണ് സര്‍വകലാശാല മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ നില മെച്ചപ്പെടുത്തി 702-ാം സ്ഥാനത്തെത്തിയത്. 
 
ഇന്ത്യന്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷത്തെ 15-ാം സ്ഥാനം നിലനിര്‍ത്താനും മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. യു.കെ.യിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയാണ് ഇത്തവണയും ലോകറാങ്കിങ്ങില്‍ ഒന്നാമത് എത്തിയിട്ടുള്ളത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article