World Chocolate Day 2024: നാലായിരം വര്‍ഷത്തിലധികമായി മനുഷ്യര്‍ക്കൊപ്പം, ഡാര്‍ക്ക് ചോക്‌ളേറ്റിന്റെ വിശേഷങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ജൂലൈ 2024 (15:16 IST)
വളരെ പഴക്കമേറിയ കാലം മുതല്‍ മനുഷ്യന്റെ ഇഷ്ടവിഭവമാണ് ചോക്‌ളേറ്റുകള്‍. ബിസി 2000ത്തില്‍ തന്നെ ചോക്‌ളേറ്റുകള്‍ മായന്മാര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നും ആളുകള്‍ ചോക്‌ളേറ്റുകള്‍ക്ക് തുല്യപ്രധാന്യം നല്‍കുന്നു. ഇതിന് കാരണം ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ്. പലതരം ചോക്‌ളേറ്റുകള്‍ ഉണ്ടെങ്കിലും ഡാര്‍ക്ക് ചോക്‌ളേറ്റുകള്‍ക്ക് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. 
 
ഡാര്‍ക്ക് ചോക്‌ളേറ്റുകളില്‍ 50ശതമാനം കൊക്കോ ബട്ടറും ഷുഗറുമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റു ചോക്‌ളേറ്റുകളില്‍ ഉള്ളതുപോലെ ഇതില്‍ മില്‍ക്ക് അടങ്ങിയിട്ടില്ല. ഇതില്‍ കൂടുതലും കൊക്കോ സോളിഡ്‌സ് അടങ്ങിയിരിക്കുന്നതിനാലാണ് ആരോഗ്യ ഗുണങ്ങളും ഏറുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article