പാർലമെന്റിൽ പോൺ ദൃശ്യങ്ങൾ വേണമെന്ന്; അഭ്യർഥനകളുടെ കണക്കുകൾ പുറത്ത്
ചൊവ്വ, 9 ജനുവരി 2018 (11:44 IST)
ബ്രിട്ടീഷ് പാർലമെന്റിൽ പോൺ സൈറ്റുകൾ ലഭ്യമാക്കുന്നതിനായി അഭ്യർഥനകൾ അയച്ചിരുന്നതായി കണ്ടെത്തി. നീലച്ചിത്ര വെബ്‌സൈറ്റുകൾ ലഭിക്കുന്നതിനായി 2017 അവസാനം ദിവസേന 160 അഭ്യർഥനകൾ അയച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്
പാർലമെന്റിലെ അംഗങ്ങളുടെ പോൺ സൈറ്റുകളോടുള്ള താൽപ്പര്യത്തിന്റെ കണക്കുകൾ പ്രസ് അസോസിയേഷനണ് (പിഎ) പുറത്തുവിട്ടത്.
ജൂണിലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം 24,473 അഭ്യർഥനകളണ് പാർലമെന്റിലെ അംഗങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിന്നും പോയിരിക്കുന്നത്. പാർലമെന്റിലെ തന്നെ സെർവ്വറുകളിൽ നിന്നണ് ഈ കണക്കുകൾ വ്യക്തമായത്.
നേരത്തെ പ്രധാനമന്ത്രി തെരേസ മേയുടെ വിശ്വസ്തനായ ഡാമിയൻ ഗ്രീൻ പാർലമെന്റിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് പോൺ വീഡിയോകൾ കണ്ടത് വിവാദമാകുകയും തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്‌തിരുന്നു.