വനിത സിറ്റിസണ്‍ ജേണലിസ്റ്റ് റുഖിയ ഹസനെ ഐഎസ് കൊലപ്പെടുത്തി

ബുധന്‍, 6 ജനുവരി 2016 (08:17 IST)
വനിത സിറ്റിസണ്‍ ജേണലിസ്റ്റ് റുഖിയ ഹസനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. ഐ എസ് തന്നെയാണ് ഇക്കാര്യം റുഖിയയുടെ കുടുംബത്തെ അറിയിച്ചത്. ഐ എസ് ഐ എസ് ഭരണത്തിനു കീഴിലെ തന്റെ ജീവിതം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചതാണ് റുഖിയയെ പ്രശസ്തയാക്കിയത്.
 
സാമൂഹ്യമാധ്യമങ്ങളില്‍ നിസാന്‍ ഇബ്രാഹിം എന്നറിയപ്പെടുന്ന റുഖിയ ഹസനെയാണ് ഐ എസ് വധിച്ചത്.
ഐ എസ് ഭരണത്തിന്‍ കീഴിലെ കാര്യങ്ങള്‍ ആയിരുന്നു പ്രധാനമായും റുഖിയ തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കിട്ടിരുന്നത്.
 
കൂടാതെ, റഖായില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളും അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഖാ നഗരത്തിലെ വൈഫൈ ഹോട്സ്പോട്ടുകള്‍ നിരോധിക്കാനുള്ള ഐ എസിന്റെ തീരുമാനത്തെയും റുഖിയ ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു.
 
2015 ജൂലൈ 21നുശേഷം ഇവരുടെ ഫേസ്ബുക് പേജില്‍ പുതിയ വിവരങ്ങളൊന്നും വന്നിരുന്നില്ല. റഖാ നഗരത്തില്‍നിന്ന് കാണാതായ അവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല.

വെബ്ദുനിയ വായിക്കുക