ഇസ്ലാമാകാന്‍ കൊതിച്ച വിന്‍സ്റ്റന്‍ ചര്‍ച്ചിനെ പിന്തിരിപ്പിച്ചത് ഒരു കത്ത്
ചൊവ്വ, 30 ഡിസംബര്‍ 2014 (18:18 IST)
രണ്ടാം ലോകമഹായുദ്ധത്തിലെ നിര്‍ണായകമായ തീരുമാനത്തിലൂടെയും നയ രൂപികരണത്തിലൂടെയും ശ്രദ്ധേയനായ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
1907ല്‍ ചര്‍ച്ചിലിന് സഹോദരന്‍ ജാക്കിന്റെ ഭാവിവധു ലേഡി ഗ്വെന്‍ഡലിന്‍ ബെര്‍ട്ടി എഴുതിയ കത്തിലാണ് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇസ്ലാം മതത്തോടുള്ള സ്നേഹം വ്യക്തമാക്കുന്നത്. ഇന്ത്യയിലും സുഡാനിലും പ്രവര്‍ത്തിച്ച വേളയില്‍ ആണ് മതം മാറണമെന്ന അതിയായ ചിന്ത ചര്‍ച്ചിലില്‍ ഉടലെടുത്തത്.
ഇസ്ലാംമതം സ്വീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നു പിന്മാറണമെന്നും. കിഴക്കിനോടും ഇസ്ലാമിനോടുമുള്ള താങ്കളുടെ താല്‍പര്യം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ ആഗ്രഹത്തെ ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ വാറന്‍ ഡോക്കര്‍ ആണ് ചര്‍ച്ചിലിനെപ്പറ്റി പുസ്തകമെഴുതാനുള്ള ഗവേഷണത്തിനിടെ കത്തു കണ്ടെടുത്തത്.