26 ലക്ഷം കോടിയുടെ വിവാഹമോചനം; എന്നിട്ടും, ജെഫിന്റെ കൈയില്‍ 11000 കോടി ഡോളര്‍ ബാക്കി‍; ഇത് ലോകത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍

ചൊവ്വ, 2 ജൂലൈ 2019 (18:50 IST)
ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബിസോസുമായി വേര്‍പിരിയുന്നതോടെ
ഭാര്യ മെക്കെന്‍സിക്ക് (49) ലഭിക്കുക ഏകദേശം 3800 കോടി ഡോളര്‍ (ഏകദേശം 26 ലക്ഷം കോടി രൂപ). ഇരുവരും വിവാഹമോചിതരാകുന്നതോടെ ലോകംകണ്ടതില്‍വെച്ച് ഏറ്റവും 'സമ്പന്ന'മായ വിവാഹമോചന ഉടമ്പടിയായിരിക്കും ഇത്.

ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് ഏകദേശം 25 വര്‍ഷത്തോളമായി. ഇരുവരും ചേര്‍ന്നാണ്
ആമസോണ് എന്ന ബിസിനസ് സ്ഥാപനത്തെ പടുത്തുയര്‍ത്തിയത്. വിവാഹമോചനം സാധ്യമാകുന്നതോടെ
ആസ്‌തിയുടെ ഏകദേശം 25 ശതമാനം മെക്കന്‍‌സിക്ക് വന്നു ചേരും.

3800 കോടി ഡോളര്‍ ലഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിതയാകും മെക്കന്‍‌സി. ഇത്രയും തുക നഷ്‌ടമായാലും 11000 കോടി ഡോളറുമായി ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവിയില്‍ ജെഫ് തുടരും.

ലഭിക്കുന്ന ഭീമമായ തുക മെക്കെന്‍‌സി എങ്ങനെ ചെലവഴിക്കുമെന്ന ആശങ്കയ്‌ക്കും വിരാമമായി. ലഭിക്കുന്ന പണത്തിന്റെ പകുതി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനാണ് തന്റെ തീരുമാനമെന്ന് മെക്കെന്‍‌സി പറഞ്ഞു.

അതേസമയം, ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. കുടുംബത്തിലെ പ്രശ്‌നം തുറന്നു പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല. എന്നാല്‍, ബിസിനസ് സംബന്ധമായ ബന്ധം ഇരു കുടുംബങ്ങളുമായി തുടരുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍