വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയുമായി കഴിഞ്ഞപ്പോള്‍ ഭാര്യ തിരിച്ചറിഞ്ഞു, ഭര്‍ത്താവ് സഹോദരനാണ്. ഏഴു വര്‍ഷത്തിനുശേഷമാണ് യുവതി ഈ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ബ്രസീലിലാണ് സംഭവം. അഡ്രിയാന എന്ന യുവതിക്കാണ് ഈ ദൌര്‍ഭാഗ്യം.
ബാല്യത്തിലെ അമ്മമാര്‍ വിട്ടുപോയവരാണ് അഡ്രിയാനയും ഭര്‍ത്താവ് ലിയാനാര്‍ഡോയും. ഈ സാമ്യമാണ് ഇവരെ അടുപ്പിച്ചതും അതുകൊണ്ടുതന്നെ ഇരുവരും അമ്മയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വര്‍ഷങ്ങളായി തുടര്‍ന്നു. ഇരുവരുടെയും അമ്മയുടെ പേര് മേരി എന്നാണെന്ന് അറിഞ്ഞിരുന്നെങ്കിലും അതുവെറും യാദൃശ്ചികതയാണെന്നാണ് കരുതിയിരുന്നത്. ഈ സമയത്താണ് അഡ്രിയാന ബ്രസീലിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഗ്ലോബോ റേഡിയോയില്‍ കാണാതായ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം കണ്ടെത്താന്‍ സഹായിക്കുന്ന പ്രതിദിന പരിപാടിയായ എയ്ഞ്ചല്‍ ഓഫ് മീറ്റിംഗ്സിലൂടെ തന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.