വരുന്ന രണ്ട് മാസം കൊണ്ട് ആഴ്‌ചയില്‍ 10,000 പേര്‍ വീതം എബോള രോഗികളാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്‌ഒ അസിസ്‌റ്റന്റ് ഡയറക്‌ടര്‍ ജനറല്‍ ഡോ ബ്രൂസ് അല്‍വാര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ആഴ്‌ചകളില്‍ എബോള മരണ നിരക്ക് കൂടും.
കഴിഞ്ഞ ഒരു മാസത്തിനിടെ ആഴ്‌ചയില്‍ 10,000 പേര്‍ക്ക് വീതം രോഗം പിടിപെട്ടിരുന്നു. രണ്ട് മാസം കൂടി ഇതേ നിരക്കില്‍ രോഗബാധിരുടെ എണ്ണം വര്‍ധിക്കുമെന്ന് ഡോ. ബ്രൂസ് വ്യക്‌തമാക്കി. എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4447 ആയി വര്‍ധിച്ചതായും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
സിയറ ലിയോണ്‍, ഗിനിയ, ലൈബീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ് രോഗബാധികതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്. എബോള നിയന്ത്രണ വിധേയമാക്കാനാകാത്തത് ലോകാരോഗ്യ സംഘടനയെ ആശങ്കപ്പെടുത്തുന്നതായി ഡോ ബ്രൂസ് പറഞ്ഞു.