ലോകം കണ്ട ഏറ്റവും ഭീകരയായ വനിത, വെളുത്ത വിധവ എന്നറിയപ്പെടുന്ന സാമന്ത ലൂത്ത്‌വെയ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റഷ്യന്‍ വാര്‍ത്താ ഏജന്‍സി റീഗ്നമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉക്രയിന്‍ പോരാട്ടത്തില്‍ റഷ്യന്‍ വിമത പോരാളികളുടെ വെടിയേറ്റാണ് സാമന്ത കൊല്ലപെട്ടതെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊല്ലപെട്ട സാമന്തയുടെ തലയ്ക്ക് ഉക്രൈന്‍ സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ വിലയിട്ടതോടെ ഉക്രൈന്‍- റഷ്യ സംഘര്‍ഷം മറ്റൊരു ദിശയിലേക്ക് മാറി. ഭീകര വിരുദ്ധ പോരാട്ടത്തിന് റഷ്യ സാമന്തയുടെ കൊലപാതകം ഉപയോഗിക്കുമെന്നാണ് സൂചന. ഉക്രൈനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് പുതിയ ആയുധം കൂടി കിട്ടിയിരിക്കുകയാണ്.
2005ലെ ലണ്ടണ്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദി ചാവേറിന്റെ ഭാര്യയായിരുന്നു സാമന്ത, ഇതേ തുടര്‍ന്നാണ് സാമന്തക്ക് വൈറ്റ് വിഡോ അഥവ വെളുത്ത വിധവ എന്ന അപരനാമം വീണത്. തുടര്‍ന്ന് ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളൊടൊപ്പം ചേരുകയായിരുന്നു. സിറിയയില്‍ ഭീകരരൊടൊപ്പം പോരാടുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇവ എങ്ങനെ ഉക്രൈന്‍ സംഘര്‍ഷ മേഖലയില്‍ എത്തിയതെന്ന് ദുരൂഹമാണ്. നാലുമക്കളുടെ അമ്മയാണ് സാമന്ത. ഒസാമ ബിന്‍ലാദന്റെ കടുത്ത ആരാധിക കൂടിയാണ് സാമന്ത. ഇസ്ലാമിക് സ്റ്റേറ്റില്‍ പുതിയതായി ചേരുന്ന മതം മാറിയെത്തുന്ന ബ്രിട്ടീഷുകാരുടെ പരിശീലന ചുമതലയാണ് സാമന്തക്കുണ്ടായിരുന്നത്.