വിര്‍ജിനിലെ ജീവനക്കാര്‍ക്ക് ലീവ് കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ല!

വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (19:21 IST)
രാവിലെ മുതല്‍ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന യുവതി യുവാക്കള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണ വാര്‍ത്ത. എത്രയും പെട്ടെന്ന് വിര്‍ജിന്‍ ഗ്രൂപ്പില്‍ ഒരു പണി കിട്ടുമോ എന്ന് അന്വേഷിക്കുക. കാരണം എന്താണെന്ന് ചോദിച്ചാല്‍ ഇതാണ് ഉത്തരം ജീവനക്കാര്‍ക്ക് ഇഷ്ടംപോലെ ലീവെടുക്കാമെന്ന വാഗ്ദാനമാണ് വിര്‍ജിന്‍ നല്‍കുന്നത്. വിര്‍ജിന്‍ ഗ്രൂപ്പ് മേധാവിയായ റിച്ചാര്‍ഡ് ബ്രാന്‍സനാണ് ഈ മോഹന വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

തന്റെ മകള്‍ പറഞ്ഞു തന്ന ഈ ഐഡിയ മറ്റൊന്നും നോക്കാതെ റിച്ചാര്‍ഡ് തുടരകുകയായിരുന്നു. കുറച്ചു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം - ലീവ് എത്ര വേണമെന്ന്  വിര്‍ജിനിലെ ജീവനക്കാര്‍ക്ക് സ്വയം തീരുമാനിക്കാം. എവിടെ വേണമെങ്കിലും യാത്ര പോകാം. ലീവെടുക്കുന്നതിന് മുമ്പ് മേലുദ്യോഗസ്ഥനെ ആ വിവരം അറിയിക്കണമെന്നില്ലെന്നും മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിര്‍ജിന്‍ ഗ്രൂപ്പിന്‍റെ അമേരിക്കയിലും ബ്രിട്ടണിലുമുള്ള ജീവനക്കാര്‍ക്കാണ് നിലവില്‍ ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

എന്നാല്‍ എന്തെങ്കിലും പ്രോജക്ട് തീരുന്നതിന് മുമ്പ് ലീവെടുക്കരുത്. ദിവസവും ചെയ്യേണ്ട അത്യാവശ്യകാര്യങ്ങള്‍ ഒഴിവാക്കി കറങ്ങാന്‍ പോകരുത് എന്നും അദ്ദേഹം തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നുണ്ട്. തന്റെ ജോലിക്കാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നതെന്ന് റിച്ചാര്‍ഡ് ബ്രാന്‍സന്‍ വ്യക്തമാക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക