കഴിഞ്ഞ രണ്ടു ദിവസമായി യുട്യൂബിലും ഫേസ്ബുക്കിലും വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. വേഗരാജാവ് ഉസൈൻ ബോൾട്ടിനെ പിന്തള്ളി അതിനേക്കാൾ വേഗതയിൽ ലക്ഷ്യം കാണുന്ന ഒരു യുവാവിന്റെ വീഡിയോ ആണത്. ഉസൈൻ ബോൾട്ട് റിയോയിലെ ട്രാക്കിൽ 100 മീറ്റർ ഓടിയപ്പോൾ ബോൾട്ടിനൊപ്പം മറ്റൊരാളും ഓടിയിരുന്നു. ട്രാക്കിൽ അല്ലെന്നു മാത്രം.
റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന സമയത്തിൽ ആന്റണി ബ്രൂക്സാണ് ബോൾട്ടിനെ കീഴടക്കിയത്. ബോൾട്ട് 100 മീറ്റർ ഓടിയെത്തും മുൻപെ റൂബിക്സ് ക്യൂബ് ആന്റണി സോൾവ് ചെയ്തു കഴിഞ്ഞിരുന്നു. 9.81 സെക്കന്റിലാണ് ബോൾട്ട് ഓടിയെത്തിയത്. എന്നാൽ റൂബിക്സ് ക്യൂബ് സോൾവിൽ നിലവിലെ റെക്കോർഡ് 4.904 സെക്കന്റാണ്. ബോൾട്ടിനെ പിന്തള്ളിയ ആന്റണിയുടെ വീഡിയോ ഏതായാലും ഹിറ്റായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.