ഇതോടെ ഇറാഖ്,ഇറാൻ,പേർഷ്യൻ,ഒമാൻ ഉൾക്കടൽതുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശന നിർദേശം നൽകി.
ഇറാന്റെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ബുധാനാഴ്ച പുലർച്ചയോടെയാണ് ഇറാഖിലെ അൽ ആസാദ്,ഇർബിൽ എന്നീ സൈനികതാവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നാലെ ഇറാഖിൽ നിന്നും ഉടൻ യുഎസ് സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.