അമേരിക്കയിൽ രണ്ടിടങ്ങളിൽ നടന്ന വെടിവെയ്പ്പിനെത്തുടർന്ന് 13 പേർ കൊല്ലപ്പെട്ടു. ജോർജ്ജിയ, ഒഹിയോ എന്നീ സംസ്ഥാനങ്ങളിലാണ് വ്യത്യസ്തമായ രീതിയിൽ ഏകദേശം ഒരേ സമയത്ത് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇതുവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
റൂറൽ ഒഹിയോയിൽ ഒരു കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ആക്രമികൾ ജോർജ്ജിയയിലും വെടിവെയ്പ്പ് നടത്തുകയായിരുന്നു. ഇതിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയുതിർത്താണ് കൊല നടത്തിയിരിക്കുന്നത്. ആക്രമികൾ ഒളിവിലാണെന്നും അവർക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും ഒഹിയോ അറ്റോര്‍ണി ജനറല്‍ മൈക്ക് ഡിവൈന്‍ പറഞ്ഞു.
വടക്കൻ ജോർജ്ജിയയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ തോക്കുധാരിയായ അഞ്ജാതൻ ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നിലെ കാരണം കുടുംബ പ്രശ്നമാകാം എന്നും പൊലീസ് സംശയിക്കുന്നു. അതേസമയം, ഓഹിയോയിൽ ആക്രമണം നടന്നത് മൂന്ന് വീടുകളിലാണ്. ഏഴ് മൃതദേഹങ്ങൾ മൂന്ന് വീടുകളിൽ നിന്നും ഒരെണ്ണം ഒറ്റപ്പെട്ട സ്ഥലത്തുനിന്നുമാണ് പൊലീസ് കണ്ടെത്തിയത്.