അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇലക്ടറല്‍ വോട്ടുകളുടെ ലീഡില്‍
ഹിലരിയും ട്രംപും തമ്മില്‍ വളരെ ചെറിയ വ്യത്യാസമാണുള്ളത്. 25 സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്. കൂടാതെ സ്വിങ് സ്‌റ്റേറ്റുകളില്‍ ഏറെ നിര്‍ണായകമായ ഒഹയോയും പിടിച്ചെടുക്കാന്‍ ട്രംപിനു കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ തവണ ഒബാമ വിജയിച്ച ഫ്ലോറിഡയില്‍ ഹിലരിയ്ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ 55 ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ ഇത്തവണ ഹിലരിക്കൊപ്പം നിന്നു. 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടക്കുന്നവരാകും പ്രസിഡന്റ സ്ഥാനാത്തെത്തുക.