അമേരിക്ക ഇന്ന് വിധിയെഴുതുന്നു; അമേരിക്ക സാക്‌ഷ്യം വഹിക്കുന്നത് 58ആമത്തെ തെരഞ്ഞെടുപ്പിന്

ചൊവ്വ, 8 നവം‌ബര്‍ 2016 (08:23 IST)
ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപുമാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. അവസാനവട്ട സര്‍വ്വേഫലങ്ങള്‍ ഹിലരി ക്ലിന്റണ്‍ ജയിക്കുമെന്നാണ് പ്രവചിക്കുന്നത്.
 
അമ്പത്തിയെട്ടാമത്തെ തെരഞ്ഞെടുപ്പിനാണ് അമേരിക്ക സാക്‌ഷ്യം വഹിക്കുന്നത്. അമേരിക്കയുടെ 45 ആമത്തെ പ്രസിഡന്റും 48 ആമത്തെ വൈസ് പ്രസിഡന്റുമാണ് തെരഞ്ഞെടുക്കപ്പെടാനിരിക്കുന്നത്. ബിസിനസുകാരനും ടെലിവിഷന്‍ വ്യക്തിത്വവുമായ ട്രംപ് നിലപാടുകളിലൂടെ ഇതിനകം തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
 
സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുക്കുക. ഇലക്ടറല്‍ കോളജ് ചേര്‍ന്നാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും  തെരഞ്ഞെടുക്കുക എന്നതിനാല്‍ ഇതിലെ ഭൂരിപക്ഷമാണ് നിര്‍ണായകം. 538 ഇലക്ടേഴ്സില്‍ നിന്ന് 270 അംഗങ്ങളുടെയെങ്കിലും വോട്ടുകള്‍ നേടുന്നയാളാണ് പ്രസിഡന്റാവുക.

വെബ്ദുനിയ വായിക്കുക