പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്; ബഹിരാകാശത്ത് നിന്നുള്ള ഏകവോട്ടറും വോട്ട് രേഖപ്പെടുത്തി

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (08:48 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്നും വോട്ട് രേഖപ്പെടുത്തല്‍. ബഹിരാകാശത്ത് നിന്നുള്ള ഏക വോട്ടറായ ഷെയ്ന്‍ കിംബ്രോഹാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്.
 
യു എസ് ബഹിരാകാശ ഏജന്‍സി ആയ നാസ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവസരം യാത്രികന്‍ വിനിയോഗിച്ചതായി നാസ അറിയിച്ചു. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസത്തോളം കിംബ്രോഹ് ബഹിരാകാശത്തില്‍ ഉണ്ടാകും. രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സീയൂസ് റോക്കറ്റില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 19നായിരുന്നു ഇദ്ദേഹം ബഹിരാകാശത്ത് എത്തിയത്.
 
റഷ്യന്‍ ബഹിരാകാശ നിലയമായ മിറില്‍ വെച്ച് ഡെവിഡ് വോള്‍ഫ് ആണ് ബഹിരാകാശത്തു നിന്ന് വോട്ട് ചെയ്ത ആദ്യ യു എസ് യാത്രികന്‍. 1997ലെ ടെക്സസ് നിയമം ആണ് ബഹിരാകാശത്ത് വെച്ച് വോട്ട് ചെയ്യാന്‍ യാത്രികര്‍ക്ക് അനുമതി നല്കിയത്.
Next Article